സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്സ് ഓഫീസിൽ വൻ നേട്ടം ആണ് നേടിയത്. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടവും കൂടി വാഴ 2 വിനെ തേടി എത്തിയിരിക്കുകയാണ്.
ഏറ്റവും കൂടുതൽ ഫൂട്ട്ഫോൾസ് നേടുന്ന നാലാമത്തെ മലയാള സിനിമയായി മാറിയിരിക്കുകയാണ് വാഴ 2 . ലോക, മഞ്ഞുമ്മൽ ബോയ്സ്, പുലിമുരുകൻ എന്നീ സിനിമകൾക്ക് പിന്നാലെയാണ് വാഴ 2 ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. 129.55 കോടി നേട്ടവുമായി കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി വാഴ 2 മാറിയിരുന്നു. 235.45 കോടിയാണ് സിനിമയുടെ ആഗോള നേട്ടം. 85.40 കോടിയാണ് ഓവർസീസിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. സിനിമ ഒടിടിയിൽ ഇപ്പോൾ ലഭ്യമാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും വാഴ 2ന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. തിയേറ്ററിലെ വിജയം സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നുണ്ട്.
ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പെർഫോമൻസിനൊപ്പം ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി. കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി. തെലുങ്കിൽ ഡബ്ബ് ചെയ്തപ്പോഴും വലിയ വിജയമാണ് സിനിമ അവിടെ നിന്നും നേടിയത്.
#Vaazha2 worldwide footfalls are close to 1.03cr, making it the fourth highest viewed Malayalam film worldwide in the 21st century after Lokah, Manjummel Boys, and Pulimurugan.A film with complete newcomers in the lead roles. 🙏🏻🔥 pic.twitter.com/cFAyTQEyO4
സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറിനും ടീമിനും പുറമേ ദേവരാജ്, അമീൻ, ശബരി, ബിജുകുട്ടൻ, സുധീഷ്, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങീ മികച്ച താരങ്ങൾ ചിത്രത്തിന്റെ ഭാഗമായുണ്ട്. സിനിമയ്ക്ക് മൂന്നാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. 'വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന് ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Content Highlights: The film Vazha 2 is continuing its impressive box office performance, adding another record to its run. With steady collections, the film has now moved ahead of several competitors, and only three other films reportedly remain ahead in the overall earnings race, highlighting its commercial success.