ലാലേട്ടനോ രാജുവേട്ടനോ? ഇനി ആരാകും The Real ഒടിയന്‍? സോഷ്യല്‍ മീഡിയയില്‍ തരംഗമായി രണ്ട് ഒടിയന്മാര്‍

രാഹുല്‍ സദാശിവന്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'ഒടിയന്‍' ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് ശേഷം മോഹന്‍ലാലിന്‍റെ ഒടിയനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ചിരിക്കുകയാണ്.

പൃഥ്വിരാജിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒടിയന്‍'. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ 2018ല്‍ മോഹന്‍ലാല്‍ നായകനായി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ സിനിമയെ കുറിച്ചുമുള്ള ചര്‍ച്ചകളും ഉയര്‍ന്നു വരുകയാണ്.

മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒടിയന്‍. മോഹന്‍ലാലിന്റെ ലുക്കായിരുന്നു ആ സിനിമ കാണാന്‍ ഏറ്റവും ആകര്‍ഷിപ്പിച്ചതും. എന്നാല്‍ തീയേറ്ററിലെത്തിയപ്പോള്‍ കോമേഷ്യലി ചിത്രം വിജയമാണെങ്കിലും മോഹന്‍ലാലിന് ഒരുപാട് ട്രോള്‍ വാങ്ങിച്ചു കൊടുത്ത ഒരു സിനിമയും കഥാപാത്രവുമായിരുന്നു അത്.

ഒടിയന്‍ സിനിമയ്ക്കു വേണ്ടി 18 കിലോ ഭാരമായിരുന്നു മോഹന്‍ലാല്‍ കുറച്ചത്. സിനിമയുടെ ലാസ്റ്റ് ഷെഡ്യൂളിന് മുന്‍പായിരുന്നു മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്ക് പുറത്തു വന്നത്. ലുക്ക് പുറത്തു വന്നതുമുതല്‍ വന്‍ ട്രോളായിരുന്നു സോഷ്യല്‍ മീഡിയയില്‍. സിനിമ ഇറങ്ങിയതിനു ശേഷവും സംവിധായകനും മോഹന്‍ലാലിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ആറാട്ടായിരുന്നു.

പൃഥ്വിരാജ്-രാഹുല്‍ സദാശിവന്‍ ഒടിയന്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇപ്പോഴിതാ വീണ്ടും പഴയ ട്രോളുകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. 'രാജു ഏട്ടാ കഞ്ഞി എടുക്കട്ടേ', 'ലാലേട്ടന്റെ കാമിയോ കൂടി ഉണ്ടേല്‍ കത്തും' തുടങ്ങി നിരവധി കമന്റുകളാണ് സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും താഴെ വരുന്നത്.പരസ്യ സംവിധായകനായ ശ്രീകുമാറിന്റെ ആദ്യ ചിത്രമായിരുന്നു ഒടിയന്‍. ഒടിയന് ശേഷം മറ്റൊരു സിനിമയും ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിട്ടില്ല.

അതേസമയം, സിനിമയെ പറ്റി പല നെഗറ്റീവ് കമന്‍റുകളും ഉണ്ടെങ്കിലും മോഹന്‍ലാല്‍ സിനിമയ്ക്കായി എടുത്ത എഫേര്‍ട്ടിനെയും അദ്ദേഹത്തെ പെര്‍ഫോമന്‍സിനെയും പ്രശംസിച്ചും

നിരവധി പേര്‍ എത്തുന്നുണ്ട്. ഇനി ആരൊക്കെ വന്നാലും OG ഒടിയന്‍ മോഹന്‍ലാല്‍ തന്നെയാകുമെന്ന് പറയുന്നവരുമുണ്ട്.

ഹൊറര്‍ സിനിമാ ഴോണറില്‍ പുത്തന്‍ സിനിമാനുഭവങ്ങളും കഥ പറച്ചില്‍ രീതികളുമായി പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഭ്രമയുഗവും ഭൂതകാലവും ഡീയസ് ഈറേയും

പോലെ ഒരു മികച്ച പേടിപ്പെടുത്തുന്ന സിനിമയ്ക്കുള്ള കാത്തിരിപ്പില്‍ തന്നെയാണ് പ്രേക്ഷകരും. പുതിയ ഒടിയനിലും നായിക മഞ്ജു വാര്യരായിരുന്നു എന്നതും കൗതുകം വര്‍ധിപ്പിക്കുന്നുണ്ട്.

എമ്പുരാന്‍, ലൂസിഫര്‍, പാവാട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും മഞ്ജു വാര്യരും

ചിത്രമായിരിക്കും ഒടിയന്‍. പൃഥ്വിരാജ് നായകനായ പാവാടയില്‍ അതിഥിവേഷത്തിലായിരുന്നു മഞ്ജു വാര്യര്‍ എത്തിയിരുന്നത്. പൃഥ്വിരാജ് സംവിധായകന്‍ കൂടിയായ ലൂസിഫര്‍ ഫ്രാഞ്ചൈസിയില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.

Content Highlights: After the announcement of Rahul Sathasivam-Prithviraj's upcoming film 'Odiyan', Mohanlal's Odiyan movie is in discussions again in social media

To advertise here,contact us