ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ തരംഗമാവുകയാണ് ഹോളിവുഡ് ചിത്രം ഒബ്സെഷൻ(Obsession). യൂട്യൂബറും കൊമേഡിയനും കൂടിയായ കറി ബാർക്കർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹൊറർ ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. വമ്പൻ താരങ്ങളൊന്നുമില്ലാതെ വളരെ കുറഞ്ഞ ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ ഒബ്സെഷൻ തിയേറ്ററിൽ നിന്നും കോടികളാണ് കൊയ്യുന്നത്. എന്നാൽ ആഗോള ബോക്സ് ഓഫീസിനൊപ്പം ഇങ്ങു കൊച്ചു കേരളത്തിലും ചിത്രം തരംഗമാകുകയാണ്.
രണ്ട് കോടിയ്ക്ക് മുകളിലാണ് ഇതുവരെ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. ആദ്യ വാരം പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ രണ്ടാം വാരമായപ്പോഴേക്കും കൂടുതൽ സ്ക്രീനുകളിലേക്ക് കടന്നു. ഓരോ ദിവസവും കേരളത്തിൽ സിനിമയ്ക്കായുള്ള തിരക്ക് കൂടുകയാണ്. ഒമ്പത് കോടിയ്ക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന വിവരം. മെയ് 15ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 100 കോടിയ്ക്ക് മുകളിൽ നേടിക്കഴിഞ്ഞു. ഹോളിവുഡിൽ ഇത്രയും കുറഞ്ഞ ബജറ്റിൽ സിനിമകൾ നിർമിക്കപ്പെടുന്നത് അത്യപൂർവ്വമാണ്. ഇപ്പോൾ പത്തിരട്ടിയോളമാണ് ഒബ്സെഷൻ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്.
#Obsession has crossed ₹2cr gross in Kerala. The film is currently earning around ₹30 lakh per day from Kerala and has already secured more screens for next weekend 👏🏻🔥 pic.twitter.com/Hx4ywkO48p
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ചായിരുന്നു ഒബ്സെഷന്റെ പ്രീമിയർ നടന്നത്. അവിടെ നിന്നും വലിയ തുകയ്ക്ക് ചിത്രം ഫോക്കസ് ഫീച്ചേഴ്സ് വിതരണത്തിനായി ഏറ്റെടുത്തു. പിന്നീട് തിയേറ്റർ റിലീസിന് എത്തിയ ചിത്രം ആദ്യ ദിവസം തന്നെ വലിയ കളക്ഷൻ സ്വന്തമാക്കി. വാരാന്ത്യത്തിലും അതേ കുതിപ്പ് ചിത്രം നിലനിർത്തി. The Devil Wears Prada അടക്കമുള്ള ചിത്രങ്ങളെ പിന്തള്ളിയാണ് ചിത്രം കുതിച്ചു കയറിയത്.
സിനിമയുടെ മേക്കിങ്ങിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇൻഡീ നവരെറ്റ, മൈക്കിൾ ജോൺസ്റ്റൺ എന്നിവരുടെ പ്രകടനങ്ങളും കയ്യടി നേടുന്നുണ്ട്. കറി ബാർക്കറുടെ ആദ്യ ചിത്രമായിരുന്ന മിൽക്ക് ആന്റ് സീരിയൽ 2024ലായിരുന്നു പുറത്തുവന്നത്. 800 ഡോളർ മാത്രം ചെലവിൽ ഒരുങ്ങിയ ചിത്രം യൂട്യൂബിലായിരുന്നു റിലീസ് ചെയ്തത്. വലിയ പ്രേക്ഷകസ്വീകാര്യത ഈ ചിത്രവും നേടിയിരുന്നു. മിൽക്ക് ആന്റ് സീരിയലും ഹൊറർ ഴോണറിൽ ഒരുങ്ങിയ ചിത്രമായിരുന്നു. കറി ബാർക്കറുടെ അടുത്ത സിനിമയും ഹൊറർ ഴോണറിൽ തന്നെയാണ് ഒരുങ്ങുന്നത്. ആരോൺ പോളാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുക.
Content Highlights: Obsession has emerged as a major box office success, registering strong collections globally as well as in Kerala. The film’s widespread reception highlights its crossover appeal, with audiences responding positively to its content and theatrical performance.