വരുണ്‍ പ്രഭാകര്‍ ഇല്ലെങ്കില്‍ ദൃശ്യം മുന്നോട്ട് പോകില്ല, ലാലേട്ടൻ പടത്തിൽ ഭാഗമാകുക എന്നത് ഭാഗ്യം: റോഷൻ ബഷീർ

'എന്‍റെ ചെറിയൊരു പാര്‍ട്ട്. പടം വേറെ രീതിയില്‍ പോയി. വരുണ്‍ പ്രഭാകര്‍ ഇല്ലെങ്കില്‍ സിനിമ മുന്നോട്ട് പോകില്ല'

ദൃശ്യത്തെ എന്ന സിനിമയിലെ വരുൺ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ നടൻ ആണ് റോഷൻ ബഷീർ. ബാങ്കിംഗ് അവേഴ്‌സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ച റോഷന്റെ കരിയർ മാറുന്നത് ജീത്തു ജോസഫിന്റെ ദൃശ്യത്തിലൂടെയാണ്. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് റോഷൻ.

'എന്‍റെ ചെറിയൊരു പാര്‍ട്ട്. പടം വേറെ രീതിയില്‍ പോയി. വരുണ്‍ പ്രഭാകര്‍ ഇല്ലെങ്കില്‍ സിനിമ മുന്നോട്ട് പോകില്ല. ദൃശ്യം 3 ഇറങ്ങുമ്പോള്‍ മിസ് ഒന്നും ചെയ്യുന്നില്ല. എന്‍റെ കഥാപാത്രത്തെ ചുറ്റിപ്പറ്റി ഒരു പടം വരുക എന്ന് പറഞ്ഞാല്‍, നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമല്ലേ. ലാലേട്ടനെ പോലത്തെ വലിയൊരു നടന്‍റെ സിനിമയില്‍ ചെറിയൊരു ഭാഗ്യമാകുക എന്ന് പറയുന്നത് റിയലി ഗ്രേറ്റ്ഫുൾ ആണ്. 21ന് പടം റിലീസാണ് എല്ലാവരും പോയി കാണണം. നല്ലൊരു പടം ആയിരിക്കും', റോഷന്റെ വാക്കുകൾ. മെയ് 21 ന് ചിത്രം തിയേറ്ററിലെത്തും.

ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

അതേസമയം, മെയ് 21നാണ് ജോർജുകുട്ടിയും കുടുംബവും വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ആദ്യ ഭാഗങ്ങളൊരുക്കിയ ജീത്തു ജോസഫ് തന്നെ വീണ്ടും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇത്തവണയും വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ് കൂട്ടിയിട്ടുണ്ട്. മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Content Highlights: Roshan basheer about his role in drishyam and tells about his experience working with mohanlal

To advertise here,contact us