മിന്നല്‍ മുരളി താരം വസിഷ്ഠ് പഠിത്തത്തിലും മിന്നും താരമായി. ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതിയ താരം മാര്‍ക്കിന്റെ കാര്യത്തിലും മിന്നല്‍ തിളക്കമാണ് നേടിയരിക്കുന്നത്. ഫുള്‍ എ പ്ലസും സ്വന്തമാക്കിയിരിക്കുകയാണ് താരം. വാണിയംകുളം ടി.ആര്.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് വസിഷ്ഠ്.
തമിഴ് സിനിമയായ സൂപ്പര്‍ ഹീറോയുടെ ചിത്രീകരണത്തിനായി 3 മാസമായി ചെന്നൈയിലായിരുന്നു വസിഷ്ഠ്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വസിഷ്ഠ് പരീക്ഷ എഴുതിയത്. പരീക്ഷയുടെ സമയത്ത് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. വസിഷ്ഠ് മോഡല്‍ പരീക്ഷ പോലും എഴുതാതെയാണ് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്തത്.
വസിഷ്ഠിന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. വാണിയംകുളം ടി.ആര്.കെ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് അച്ഛന് ചളവറ കയിലിയാട് ശ്രേണികയില്‍ ഉമേഷ്. അതേ സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം അധ്യാപികയാണ് അമ്മ ജ്യോതി. ഇരുവരുടെയും പരിശീലനംകൂടി ആയതോടെയാണ് വസിഷ്ഠിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത്. സെപ്റ്റംബറിലാണ് വസിഷ്ഠിന്റെ തമിഴ്പടം റിലീസാകുന്നത്.
Content Highlights: Minnal Murali star Vasisht gets full A+ in 10th class