മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമായ അംബിക പിള്ള മലയാളികളുടെ സുപരിചിതമായ വ്യക്തിത്വമാണ്. മേക്കോവർ എന്നതൊക്കെ ഇക്കാലത്ത് വളരെ സുപരിചിതമാണ്. ഈ മേക്കോവറുകളെ മലയാളികൾക്ക് മുന്നിൽ ആദ്യം പരിചയപ്പെടുത്തിയത് അംബിക പിള്ളയായിരുന്നു. ഇപ്പോഴിതാ തനിക്ക് കാൻസർ വന്ന ശേഷം ജീവിതം മാറിയതിനെക്കുറിച്ച് പറയുകയാണ് അംബിക.
'പല രാജ്യങ്ങളിലും നഗരങ്ങളിലുമായുള്ള ഓട്ടമായിരുന്നു. ഹെയർ സ്റ്റൈലിസ്റ്റായും മേക്കപ്പ് ആർട്ടിസ്റ്റായുള്ള 35 വർഷത്തെ ജീവിതം. ദിവസം പത്തുമണിക്കൂറൊക്കെ ജോലി ചെയ്തിരുന്നു. വ്യായാമം ഒന്നും ചെയ്തിരുന്നേയില്ല. കാൻസർ പിടിപെട്ടതിനു ശേഷം എന്റെ ജീവിതം മാറി. സലോൺ, മേക്കപ് ആർട്ടിസ്റ്റ് തുടങ്ങിയ ജോലിയിൽ നിന്നെല്ലാം റിട്ടയർ ചെയ്തു. ഇപ്പോൾ എന്റെ ഫ്രിഡ്ജിൽ മിൽക് ഷേക്കോ ജങ്ക് ഫൂഡോ ഒന്നുമില്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രമേയുള്ളൂ.
ദിവസവും നടക്കാൻ പോകും. സമ്മർദമൊന്നുമില്ലാതെ ശാന്തമായിരിക്കും. നന്നായി ഭക്ഷണം കഴിക്കും. സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ‘അംബിക പിള്ള സ്കിൻ ആൻഡ് ഹെയർ കെയർ പ്രൊഡക്ട്സി’നു വേണ്ടി കുറച്ചു സമയം ചെലവഴിക്കും. എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ശ്രമിക്കുക,' അംബിക പിള്ള പറഞ്ഞു.
Content Highlights: Ambika Pillai, the well-known celebrity hairstylist, has spoken about how her life underwent a major transformation after being diagnosed with cancer.