വനിതാ സൂപ്പര്‍ ഹീറോ ചിത്രം; 'മഹാകാളി' യില്‍ ബോളിവുഡ് താരം രോഹിത് സറഫും

ഭൂമി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്

ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'മഹാകാളി'യിലെ നിര്‍ണായക വേഷം ചെയ്യാന്‍ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തില്‍ ജോയിന്‍ ചെയ്ത താരം ഹൈദരാബാദിലെ ഒരു നിര്‍ണായക ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ആര്‍കെഡി സ്റ്റുഡിയോയുടെ ബാനറില്‍ റിവാസ് രമേശ് ദുഗ്ഗല്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആര്‍കെ ദുഗ്ഗല്‍.

പ്രശാന്ത് വര്‍മ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഹനുമാന്റെ അടുത്ത അധ്യായം ആണ് മഹാകാളിയിലൂടെ അവതരിപ്പിക്കുന്നത്. രോഹിത് സറഫിന്റെ സാന്നിധ്യം ചിത്രത്തിന് ഉത്തരേന്ത്യന്‍ യുവപ്രേക്ഷകര്‍ക്കിടയിലും കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് സൂപ്പര്‍താരമായ അക്ഷയ് ഖന്നയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. അത് കൊണ്ട് തന്നെ വമ്പന്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം ലക്ഷ്യമിടുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ഭൂമി ഷെട്ടി, അക്ഷയ് ഖന്ന എന്നിവരുടെ ഫസ്റ്റ് ലുക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ചിത്രീകരണം ഇപ്പൊള്‍ പുരോഗമിക്കുകയാണ്. ആത്മീയതയും പുരാണവും സമകാലിക പ്രശ്‌നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് 'മഹാകാളി' ഒരുക്കുന്നത്. കാളി ദേവിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യന്‍, വിദേശ ഭാഷകളില്‍ ഐമാക്‌സ് ത്രീഡി ഫോര്‍മാറ്റിലാകും ചിത്രം പുറത്തു വരിക.

രചന- പ്രശാന്ത് വര്‍മ്മ, സംഗീതം- സ്മാരന്‍ സായ്, ക്രിയേറ്റീവ് ഡയറക്ടര്‍- സ്‌നേഹ സമീറ, തിരക്കഥാകൃത്ത്- സ്‌ക്രിപ്റ്റ്‌സ് വില്ലെ , പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീ നാഗേന്ദ്ര തംഗല, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- വെങ്കട് കുമാര്‍ ജെട്ടി, പബ്ലിസിറ്റി ഡിസൈനര്‍- അനന്ത് കാഞ്ചര്‍ല, പിആര്‍ഒ- ശബരി.

Content Highlights:Bollywood star Rohit Saraf to play female superhero in Prashant Varma's Indian female superhero film Mahakali

To advertise here,contact us