ബേസിൽ ജോസഫും ടൊവിനോയും ഒന്നിച്ചെത്തിയ ചിത്രമാണ് അതിരടി. തിയേറ്ററിൽ മികച്ച അഭിപ്രായമാണ് സിനിമ നേടുന്നത്. വയനാട്ടിൽ നിന്ന് സിനിമയിലേക്ക് എത്തിയ ബേസിലിന് സിനിമാ ബാക് ഗ്രൗണ്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബേസിലിന്റെ പിതാവ് പള്ളീലച്ചനാണ്, അതുകൊണ്ട് തന്നെ ആദ്യ കാലത്ത് തിയേറ്ററിൽ പോകുന്നത് എല്ലാം വലിയ പ്രശ്നമായിരുന്നുവെന്ന് പറയുകയാണ് ബേസിൽ. അച്ഛൻ ജാക്കറ്റ് ഇട്ട് അതിൽ ളോഹ തിരുകി കയറ്റി വെച്ചിട്ട് സിനിമ കാണിക്കാൻ കൊണ്ടുപോയിരുന്നതെന്നും ബേസിൽ പറഞ്ഞു. സുജിത് ഭക്തന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'വയനാട്ടിൽ പള്ളിയിൽ അച്ഛന്റെ മോനും കൂടെ ആയതുകൊണ്ട് ഒരുപാട് ഇംഗ്ലീഷ് സിനിമകൾ ഒന്നും കാണാനുള്ള സ്പേസ് ഒന്നും ഉണ്ടായിട്ടില്ല. ഈ പറയുന്ന വേൾഡ് സിനിമ ഒന്നും എക്സ്പ്ലോർ ചെയ്യാനുള്ള സമയം കിട്ടിയിട്ടില്ല. അതിനുള്ള അവസരങ്ങൾ കിട്ടിയിട്ടില്ല. ഒന്നാമത് വളരെ ചുരുക്കം ഇംഗ്ലീഷ് സിനിമകളൊക്കെ അവിടെ ഇറങ്ങത്തുള്ളൂ. നമ്മൾ കണ്ടിട്ടുള്ളത് ബേസിക്കലി തിയേറ്റിൽ പോയി സിനിമ കാണുന്നത് തന്നെ വളരെ കുറവാണ്. അച്ഛന്റെ മോൻ സിനിമ തിയേറ്ററിൽ പോകുന്നു എന്ന് പറയുന്നത് തന്നെ പ്രശ്നമാണ്.
തിയേറ്ററിൽ അച്ഛൻ സിനിമ കാണിക്കാൻ കൊണ്ടുപോകണം എങ്കിൽ ജാക്കറ്റ് ഇട്ട് അതിൽ ളോഹ തിരുകി കയറ്റി വെച്ചിട്ട് നൈസ് ആയിട്ട് ആരും കാണാതെ പോയി ഞങ്ങളെ സിനിയമം കാണിക്കുമായിരുന്നു. പള്ളിലച്ചൻ സിനിമാ തിയേറ്ററിൽ എന്നത് ടാബു പോലെ കാണുന്ന ആൾക്കാരുണ്ടായിരുന്നു. ഇപ്പോഴൊക്കെ ഓക്കെയാണ്. ഇപ്പോൾ എന്റെ സിനിമ കാണാൻ പള്ളിയിൽ അച്ഛന്മാർ മൊത്തം ടിക്കറ്റ് ബുക്ക് ചെയ്തിട്ട് എല്ലാരും കൂടെ ബൾക് ആയിട്ട് പോയിരുന്നു കാണുന്നുണ്ട്. ലാസ്റ്റ് ഏതോ ഒരു സിനിമ പള്ളിക്കാർ മൊത്തത്തിൽ ടിക്കറ്റ് എടുത്ത് ബുക്ക് ചെയ്ത് അച്ഛനും പള്ളിക്കാരും കൂടെ പോയിരുന്നു. അവർ വയനാടിനെ പ്രോഗ്രസീവിന്റെ പീക് ആക്കി കളഞ്ഞു,' ബേസിൽ പറഞ്ഞു.
Content Highlights: Basil Joseph recently spoke about the memorable experiences he had watching films in theaters with his father during childhood. The actor-director said those outings were more than just entertainment and played a major role in developing his passion for cinema.