ജയിലര്‍ 2വിന്റെ സെറ്റില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയില്‍ വച്ചായിരുന്നു അപകടം

രജനീകാന്ത് നായകനാകുന്ന ചിത്രം ജയിലര്‍ 2വിന്റെ സെറ്റിലുണ്ടായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. ആര്‍ട് ഡിപ്പാര്‍ട്ട്‌മെന്‍രിലുണ്ടായിരുന്ന കാര്‍ത്തികേയന്‍ (28) ആണ് മരിച്ചത്. സെറ്റ് നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റാണ് കാര്‍ത്തികേയന്‍ മരിച്ചത്. പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയില്‍ വച്ചായിരുന്നു അപകടം. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ കാനത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ജയലിര്‍ 2വിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, വിനായകന്‍, ഹക്കിം ഷാ, മേഘ്‌ന രാജ് കൂടാതെ സുരാജും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2023 ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. ജൂണ്‍ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: A young man died of electric shock on the sets of Jailer 2

To advertise here,contact us