ആദ്യമായി അഭിനയിച്ച നാടകത്തിൽ നായിക, സ്കൂളിൽ പഠിക്കുമ്പോൾ കൂടുതലും പെൺ വേഷമാണ് ചെയ്തിരുന്നത്; ലാൽ

'ആദ്യമായി അഭിനയിച്ച നാടകം ബലിത്തറ എന്ന നാടകമാണ്. അതിനകത്ത് നായികയായി അഭിനയിച്ചത് ഞാൻ ആണ്'

ആദ്യമായി അഭിനയിച്ച നാടകത്തിൽ നായിക, സ്കൂളിൽ പഠിക്കുമ്പോൾ കൂടുതലും പെൺ വേഷമാണ് ചെയ്തിരുന്നത്; ലാൽ
dot image

മലയാളികളുടെ ഹൃദയത്തെ ചിരി കൊണ്ട് കീഴടക്കിയ താരമാണ് കെ.എസ് പ്രസാദ്. കേരളത്തിന്റെ കലാരംഗത്തെ ശോഭിക്കുന്ന നക്ഷത്രം. തന്റെതായ കലാശൈലികൊണ്ട് മിമിക്രി രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര ചാർത്തിയ താരമാണ് കെ.എസ് പ്രസാദ്. ഒരു കാലത്ത് കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ‌ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദത്തെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

മിമിക്രിയിലും സിനിമയിലും മാത്രമല്ല കലാരംഗത്ത് ഒട്ടനവധി മേഖലകളിൽ തന്റെ കൈയൊപ്പ് ചാർത്തിയ താരമാണ് ഇദ്ദേഹം.

ഇപ്പോഴിതാ സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന ഇദ്ദേഹത്തെ കൊച്ചിൻ കലാഭവൻ അക്കാദമി ആദരിച്ചിരുന്നു. ഈ ചടങ്ങിൽ നടനും സംവിധായകനായുമായ ലാലും പങ്കെടുത്തിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണ്. കെ.എസ് പ്രസാദ് വേദിയിൽ വെച്ച് ല്ലൈനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലാൽ സ്കൂളിൽ പഠിക്കുമ്പോൾ കൂടുതലും പെൺ വേഷമാണ് ചെയ്തിരുന്നതെന്നാണ് പ്രസാദ് പറയുന്നത്. ഇതിന് മറുപടിയും ലാൽ നൽകുന്നുണ്ട്.

'ആദ്യമായി അഭിനയിച്ച നാടകം ബലിത്തറ എന്ന നാടകമാണ്. അതിനകത്ത് നായികയായി അഭിനയിച്ചത് ഞാൻ ആണ്. കാണാനുള്ള രൂപം കൊണ്ടല്ല ശബ്ദത്തിന്റെ ഭംഗി കൊണ്ടായിരുന്നു,' ലാൽ പറഞ്ഞു. മലയാളസിനിമയ്ക്ക് നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് ലാൽ. പരുക്കൻ ശബ്ദമാണ് ഇദ്ദേഹത്തിന്റെ ഐഡന്റിറ്റി തന്നെ. സ്ത്രീ ശബദം അനുകരികുമായിരുന്നു ലാൽ എന്നത് ആരാധകരിലും കൗതുകമുയർത്തുകയാണ് ഇപ്പോൾ.

Content Highlights:  Veteran Malayalam actor Lal shared an interesting anecdote from his school days, revealing that he frequently portrayed female characters in stage performances.

dot image
To advertise here,contact us
dot image