പ്രേക്ഷകരുടെ കാത്തിരിപ്പില്‍ ഏറ്റവും മുന്നില്‍ 'കാട്ടാളന്‍'; വേള്‍ഡ് വൈഡ് റിലീസ് മെയ് 28ന്

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' ഐഎംഡിബി മോസ്റ്റ് ആന്റിസിപ്പേറ്റ് മൂവീസ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 'ഡിയോള്‍ ബാന്‍ഡ് 2', 'ചാന്ത് മേരാ ദില്‍', 'കറുപ്പ്', 'ടോക്‌സിക്' തുടങ്ങിയ ചിത്രങ്ങളാണ് തൊട്ട് പിന്നിലുള്ളത്. പ്രേക്ഷകര്‍ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐഎംഡിബി പട്ടികയില്‍ 'കാട്ടാളന്‍' കൂടാതെ 'അതിരടി' മാത്രമാണ് മലയാളത്തില്‍ നിന്ന് ആദ്യ പത്തിലുള്ളത്. 'കാട്ടാളന്‍' ഈദ് റിലീസായി മെയ് 28ന് തിയേറ്ററുകളിലെത്തും.

ആനക്കൊമ്പുകള്‍ക്കും ആയുധ കൂമ്പാരങ്ങള്‍ക്കും നടുവില്‍ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും ചിത്രത്തിലെ യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും ഈയിടെ ശ്രദ്ധ നേടിയിരുന്നു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റേയും കഥ പറയുന്ന ഒരു ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് കാട്ടാളന്‍ എന്നാണ് ലഭിക്കുന്ന സൂചന. മെയ് മാസത്തിലെ ചൂടില്‍ തിയേറ്ററുകളില്‍ ആവേശത്തിന്റെ തീപ്പൊരി പാറിക്കാന്‍ 'കാട്ടാളന്‍' എത്താനൊരുങ്ങുമ്പോള്‍ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.

ദീര്‍ഘമായ 140 ദിവസത്തെ ഷെഡ്യൂളായിരുന്നു കാട്ടാളന് ഉണ്ടായിരുന്നത്. വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റല്‍ ആന്‍ഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടര്‍ പാര്‍ട്‌നര്‍. . 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കര്‍ണാടകയിലെ തിയേറ്റര്‍ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ അതികായരായ ഫാര്‍സ് ഫിലിംസാണ് 'കാട്ടാളന്‍' സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു കാട്ടാളന്‍ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‌ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്‌സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാര്‍ത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പര്‍ ബേബി ജീന്‍, ഹനാന്‍ ഷാ, കില്‍ താരം പാര്‍ത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവ്, ഹിപ്സ്റ്റര്‍ പ്രണവ് രാജ്, കോള്‍ മീ വെനം തുടങ്ങി നിരവധി താരങ്ങള്ര്‍ ചിത്രത്തിലുണ്ട്.

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ്, ഡിഒപി: രെണദേവ്, അഡീഷണല്‍ ഡിഒപി: ചന്ദ്രു സെല്‍വരാജ്, സുദീപ് എളമണ്‍, ഓഡിയോഗ്രഫി: എം.ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റര്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്‌കര്‍, വിഎഫ്എക്‌സ്: ത്രീഡിഎസ്, അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Kaattalan' is the most eagerly awaited film of the year! Produced by Cubes Entertainments, the film will be released worldwide on May 28th.

To advertise here,contact us