സൈജു കുറിപ്പ് നായകനായി എത്തിയ ഭരതനാട്യം 2 മോഹിനിയാട്ടം റിലീസ് ആയ അന്ന് മുതല്‍ എല്ലാ തിയേറ്ററുകളിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തീയേറ്ററില്‍ അപ്രതീക്ഷ വിജയം നേടിയ മോഹനിയാട്ടം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിലും മികച്ച അഭിപ്രായമാണ് സിനിമ നേടുന്നത്. ഇതിനിടെ 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.
ചിത്രത്തിലെ എല്ലാരുടെയും കഥാപാത്രങ്ങളും അഭിനേതാക്കള്‍ കിടിലന്‍ ആക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിലെ നന്ദു പൊതുവാളിന്റെ കഥാപാത്രവും തീയേറ്ററില്‍ ഏറെ കൈയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നന്ദു പൊതുവാളിനെ വഴിപോക്കന് എന്ന പേരില്‍ പല ട്രോളുകളിലും വന്നിട്ടുണ്ട്. വഴിപോക്കന് എന്ന് വിളിക്കുന്നതില്‍ തനിക്ക് വിഷമമില്ലെന്നും എന്നാല്‍ ചില സാഹചര്യങ്ങലില്‍ ദേഷ്യം വരാറുണ്ടെന്നുമാണ് താരത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ടര്‍ ഫിലീംസിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
'വഴി പോക്കന് സ്റ്റാര്‍ എന്ന ലേബല്‍ എനിക്ക് അങ്ങിനെ വിഷമമായി തോന്നിയിട്ടില്ല. പിന്നെ ചിലരുടെ ആവശ്യമില്ലാത്ത വിളികള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വരാറുണ്ട്, നമ്മള് വേറെ ഏതെങ്കിലും മൂഡില്‍ നില്‍ക്കുമ്പോഴായിരിക്കും വഴിപോക്കാ എന്നൊക്കെ വിളിച്ചിട്ട് പോകുന്നത്. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും ടെന്ഷനില് നില്‍ക്കുമ്പോഴായിരിക്കും ഈ വിളി, ആ സമയത്ത് വിളിക്കുന്നവനെ പിടിച്ച് ഒരെണ്ണം കൊടുക്കാന്‍ തോന്നും'.
നെറ്റ്ഫ്ലിക്സില്‍ ട്രെന്‍ഡില്‍ ഒന്നാം സ്ഥാനത്താണ് ചിത്രം. ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മകച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകള്‍.
കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൃഷ്ണദാസ് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്സ, ജിവിന് റെക്സ, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റര്ടൈന്മെന്റ്സിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവരാണ്.
Content Highlights: Sometimes I feel angry when I hear the name Vazhipokkan says Nandu Pothuval