'എപ്സ്റ്റീൻ ഫയൽസ് തമാശയാക്കരുത്, ടൊവിനോ പറയുന്നത് ശ്രദ്ധിച്ച് കേൾക്കൂ ആദ്യം'; ഭരദ്വാജ് രംഗന് വിമർശനം

'ടൊവിനോയുടെ പേര് എപ്‌സ്റ്റീൻ ഫയൽസിൽ ഉണ്ടോ?' എന്നായിരുന്നു ഭരദ്വാജ് രംഗന്‍ അഭിമുഖത്തിനിടെ ചിരിച്ചുകൊണ്ട് ചോദിച്ചത്.

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവാസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. സിനിമയുടെ പ്രമോഷൻ തിരക്കുകളാണ് ബേസിലും ടൊവിനോയും. ഇപ്പോഴിതാ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിനിടെ പ്രശസ്ത ഫിലിം ക്രിട്ടികും എഴുത്തുകാരനുമായ ഭരദ്വാജ് രംഗൻ ടൊവിനോയോട് ചോദിച്ച ചോദ്യമാണ് വിമർശിക്കപ്പെടുന്നത്. എപ്‌സ്റ്റീൻ ഫയൽസ് സംബന്ധിച്ച ഭരദ്വാജ് രംഗന്റെ കമന്റാൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

"ലോകത്ത് പലകാര്യങ്ങളും നടക്കുന്നുണ്ട്. അതെല്ലാം നമ്മളെയും ബാധിക്കും. യുദ്ധം അരങ്ങേറുന്നു, എപ്‌സ്റ്റീൻ ഫയൽസ്, ഞാൻ അതിനെ കുറിച്ച് വായിച്ചതിന് ശേഷം എനിക്ക് വളരെയധികം വിഷമം തോന്നി. ഈ ലോകം മനോഹരമായ ഒന്നാണെന്ന് തോന്നലിലാണ് ഞാൻ വളർന്നു വന്നത്." ടൊവിനോയുടെ വാക്കുകൾ. 'താങ്കളെന്തിനാണ് വിഷമിക്കുന്നത്?' 'താങ്കളുടെ പേര് എപ്‌സ്റ്റീൻ ഫയൽസിൽ ഇല്ലല്ലോ?' എന്നായിരുന്നു ഭരദ്വാജ് ഇതിന് ചോദിച്ചത്. ഇല്ല എന്നായിരുന്നു ടൊവിനോയുടെ മറുപടി. കൂടെയുള്ള ബേസിൽ ഇത് കേട്ട് ചിരിക്കുന്നതും അഭിമുഖത്തിൽ കാണാം.

What Kind Of Cheap Mentality Is This From Baradwaj Rangan😳😕Evan Tovino Tried To End it Funny!! pic.twitter.com/QZIo02YcGo

വലിയ രീതിയിലുള്ള വിമർശനമാണ് ഭരദ്വാജ് രംഗനെതിരെ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. തമാശ പറയേണ്ട വിഷയമല്ല എപ്‌സ്റ്റീൻ ഫയൽസ് എന്നും വളരെ മോശമായി പോയി എന്നുമാണ് കമന്റുകൾ നിറയുന്നത്. അതേസമയം, മെയ് 14 നാണ് അതിരടി സിനിമയുടെ റിലീസ്. വാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക.

BR’s standards are getting lower day by day. This is unacceptable. How could he ask such a disgusting question to an artist during an interview?Really disgusting. 🤢🙏🏻 pic.twitter.com/cvCkufgcXQ

സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്.

കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights:  Bharadwaj Rangan has criticized the way social media handled discussions surrounding claims about Tovino Thomas and the Epstein files. He said serious issues connected to the Epstein case should not be trivialized or used for memes and online mockery. His remarks have sparked wider conversations on responsible social media behaviour and misinformation.

To advertise here,contact us