പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ദുല്‍ഖര്‍ സല്മാന് ചിത്രം 'ഐ ആം ഗെയിം'ന്റെ ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം ചെയ്യുന്ന യുവതാരം ആന്റണി വര്‍ഗീസിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി. ആന്റണി വര്‍ഗീസ് ചിത്രത്തിലെ തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ആന്റണിയുടെ ഒരു ചിത്രം പങ്ക് വച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ 2026 ഓഗസ്റ്റില്‍ ഓണം റിലീസായി ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ്.
മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലോകക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചു പുറത്ത് വരാന്‍ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. തന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമാണ് ഇതെന്നാണ് ദുല്‍ഖര്‍ സല്മാന് അടുത്തിടെ വെളിപ്പെടുത്തിയത്.മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുക്കുന്ന ചിത്രം, മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായാണ് എത്താനൊരുങ്ങുന്നത്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ദുല്‍ഖര്‍ സല്മാന്, ആന്റണി വര്‍ഗീസ് എന്നിവര്‍ കൂടാതെ, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കായദു ലോഹര്‍, കതിര്, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന് തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്സ് എന്നിവരാണ്.
ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്തു വരികയും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
ലൈന്‍ പ്രൊഡ്യൂസര്‍ - ബിബിന്‍ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന് ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX - തൗഫീഖ് - എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണന് ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, മാര്‍ക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥന്
Content Highlights: Antony Varghese Pepe completes dubbing of Dulquer Salmaan's film 'I Am Game'