തമിഴകം കാത്തിരുന്ന വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് നടന്നു. ചടങ്ങിന് ശേഷം നടന് ജയ് വിജയ്യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ഇന്നും സിനിമയില്‍ നില്‍ക്കുന്നതിന് കാരണം വിജയ് ആണെന്നാണ് ജയ് പറയുന്നത്. വിജയിയോടുള്ള കടപ്പാട് അറിയിക്കാനാണ് താന്‍ സ്ത്യപ്രതിജ്ഞക്ക് വന്നതെന്നും താരം പറഞ്ഞു.
' ജനങ്ങള്‍ ആഗ്രഹിച്ചതു പോലെ ഒരു ഭരണം അടുത്ത അഞ്ച് വര്ഷമുണ്ടാകുമ്മെന്ന് വിശ്വാസമുണ്ട്. പറഞ്ഞതുപോലെ അദ്ദേഹം പ്രവര്‍ത്തിക്കും. നെഗറ്റിവിറ്റിയും പഴയകാലത്തേകുറിച്ചും ഇനി പറയേണ്ടതില്ല. കാരണം അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റല്ലോ. ഇനിയെല്ലാം നല്ലതേ നടക്കൂ'-ജയ് പറഞ്ഞു.
എന്റെ മകന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പോകുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ടെന്ന് പിതാവ് എസ്.എ. ചന്ദ്രശേഖര്‍ പറഞ്ഞു. മാതൃദിനത്തില്‍ മകന് അധികാരമേല്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മാതാവ് ശോഭയും കൂട്ടിച്ചേര്‍ത്തു.
ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാര്‍ട്ടികളെ ഭരണത്തില്‍ നിന്നും താഴെയിറക്കി അധികാരത്തില്‍ എത്തിയിരിക്കുകയാണ് വിജയ്. വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമാ താരം തൃഷ കൃഷ്ണന്, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
വിജയ്ക്ക് പുറമേ മറ്റ് 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് ഇന്ന് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
Content Highlights: actor jai express his happiness about Vijay oath