മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ബേസിലും സഞ്ജു സാംസണും തമ്മിലുള്ള കൂട്ടുകെട്ട് വളരെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് വിജയവും സഞ്ജു സാംസണ് കാഴ്ചവച്ച മിന്നും പ്രകടനവും ഒരിക്കലും മലയാളി മറക്കില്ല. സഞ്ജുവിന്റെ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ ഗ്യാലറിയില്‍ നടന് ബേസില്‍ ജോസഫുമുണ്ടായിരുന്നു. സഞ്ജുവിന്റെ പേരുള്ള ജേഴ്സി ധരിച്ച്, സ്റ്റേഡിയത്തിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്ന ബേസിലിനെയും മലയാളികൾ കണ്ടിരുന്നു.
ബേസിലിന്റേതായി തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് അതിരടി. സിനിമയിൽ സഞ്ജു സാംസണിനായി ഒരു റോൾ കരുതിയിരുന്നുവെന്ന് പറയുകയാണ് ബേസിൽ. എന്നാൽ സഞ്ജു ഈ വേഷം നിരസിക്കാൻ ഉണ്ടായ കാരണം പറയുകയാണ് ബേസിൽ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഷാനിക്കയോട് ആദ്യം സിനിമയുടെ കഥ പറയുമ്പോൾ സഞ്ജു അതിൽ ഉണ്ടായിരുന്നു. അതിരടിയിൽ അഭിനയിക്കുമോ എന്ന് ഞാൻ സഞ്ജു സാംസണോട് ചോദിച്ചിരുന്നു. എല്ലാവരോടും കഥപറഞ്ഞപ്പോൾ സഞ്ജുവിന്റെ ആ കഥാപാത്രമുണ്ടായിരുന്നു. ആ പ്ലാൻ മാറാനുള്ള കാരണം എന്താണെന്നു വെച്ചാൽ സഞ്ജുവിന്റെ പ്ലാനിൽ അതില്ലായിരുന്നു. ഞാൻ അവനോട് ചോദിച്ചിരുന്നു പക്ഷെ അഭിനയിക്കുന്നില്ല എന്നായിരുന്നു അവന്റെ മറുപടി. സഞ്ജുവും വേറെ ഒരാൾകൂടി ഉണ്ടായിരുന്നു ആ ആളെ ഇപ്പോൾ പറയാൻ കഴിയില്ല,’ ബേസിൽ പറഞ്ഞു.
അതേസമയം, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. റിയാ ഷിബു എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്.
Content Highlights: Basil Joseph revealed that Sanju Samson was offered a role in the movie Athiradi, but the cricketer declined the opportunity for personal reasons.