മോഹിനിയാട്ടം ഒടിടിയിലെത്തി; ഏത് പ്ലാറ്റ്‌ഫോമിലെന്ന് അറിയാം

മോഹനിയാട്ടം തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു

സൈജു കുറിപ്പ് നായകനായി എത്തിയ ഭരതനാട്യം 2 മോഹിനിയാട്ടം റിലീസ് ആയ അന്ന് മുതല്‍ എല്ലാ തിയേറ്ററുകളിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു. ഇപ്പോള്‍ ഇതാ OTT ഹിറ്റ് ചാര്‍ട്ടില്‍ വീണ്ടും ഇടം നേടാന്‍ മോഹിനിയാട്ടം ഒരുങ്ങിക്കഴിഞ്ഞു. ഇന്നുമുതല്‍ സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ ലഭിക്കും

കൃഷ്ണദാസ് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവരാണ്.

സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍, ജിവിന്‍, നിസ്താര്‍ സേട്ട്, ശ്രീരേഖ, അന്തരിച്ച നടന്‍ സന്തോഷ് ഗുരുവായൂര്‍ എന്നിവാരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

ചിത്രത്തിന്റെ രചന- കൃഷ്ണദാസ് മുരളി, വിഷ്ണു ആര്‍. പ്രദീപ്, ഛായാഗ്രഹണം- ബബ്ലു അജു. ചിത്രസംയോജനം- ഷഫീഖ് വി, ബി. സംഗീതം- ഇലക്ട്രോണിക് കിളി, കലാസംവിധാനം- ദില്‍ജിത് എം. ദാസ്, ശബ്ദസംവിധാനം- ധനുഷ് നായനാര്‍, ശബ്ദമിശ്രണം- വിപിന്‍ നായര്‍, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, ചമയം- മനോജ് കിരണ്‍രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സാംസണ്‍ സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സല്‍മാന്‍ കെ. എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിതേഷ് അഞ്ചുമന, സ്റ്റില്‍സ്-വിഷ്ണു എസ്, രാജന്‍, മോഷന്‍ പോസ്റ്റര്‍ : ഡോട്ട് VFX സ്റ്റുഡിയോ, പിആര്‍ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്‍ടെന്റ് ഡിസൈന്‍ : പപ്പറ്റ് മീഡിയ.

Content Highlights: mohiniyattam streaming on ott platform

To advertise here,contact us