'മാന്യമായി നാട്ടുകാരെ പറ്റിച്ചും സർക്കാരിനെ വെട്ടിച്ചും കൂട്ടിവെച്ച കാശാണ്',മോഹിനിയാട്ടത്തിലെ ഡിലീറ്റഡ് സീന്‍

സന്തോഷ് കെ നായര്‍ക്ക് ആദരം അർപ്പിച്ചുകൊണ്ട് മോഹിനിയാട്ടത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

സൈജു കുറിപ്പ് നായകനായെത്തിയ ചിത്രം മോഹിനിയാട്ടം തീയേറ്ററില്‍ വന്‍ വിജയമായിരുന്നു. ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വാഹനാപകടത്തില്‍ സന്തോഷ് കെ നായര്‍ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചിത്രത്തിലെ ഒഴിവാക്കപ്പെട്ട രംഗം പുറത്തെത്തിയിരിക്കുന്നത്. ചിത്രം ഒടിടി റിലീസിന് ഒരുങ്ങിയിരിക്കെയാണ് രംഗം പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ഗോവിന്ദനെ കാണാനില്ലെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഭാര്യയോട് സംസാരിക്കുന്ന രംഗമാണ് ഇത്. ഒപ്പം സന്തോഷ് കെെ നായരുടെയും നിസ്താര്‍ സേഠിന്‍റെയും രംഗവുമുണ്ട്. ഈ സീനാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 'മാന്യമായി നാട്ടുകാരെ പറ്റിച്ചും സർക്കാരിനെ വെട്ടിച്ചും കൂട്ടിവെച്ച കാശാണ്' അടിച്ചുമാറ്റിയതെന്ന് പറയുന്ന ഡയലോഗും ശ്രദ്ധ നേടുന്നുണ്ട്. ഗുണ്ടയായും സഹനടനായും ഹാസ്യതാരവുമൊക്കെയായി വെള്ളിത്തിരയിൽ തിളങ്ങിയ നടനാണ് സന്തോഷ് കെ നായര്‍. മോഹിനിയാട്ടത്തിൽ ഇദ്ദേഹത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകൾ. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 25 കോടി പിന്നിട്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും തമാശകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ജഗദീഷ്, വിനയ് ഫോർട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

Content Highlights: The makers of Mohiniyattam shared a deleted scene from the film as a tribute to Santhosh K Nair. The crew said the release was intended to honour his memories and acknowledge his valuable contribution to the project.

To advertise here,contact us