അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ജീവ; പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി ആ വീഡിയോ

ജീവയെ ചുംബിക്കുന്ന ചൗധരിയുടെ വിഡിയോയും വീണ്ടും ആരാധകര്‍ പങ്കുവയ്ക്കുകയാണ്

സിനിമാ നിര്‍മാതാവും നടന്‍ ജീവയുടെ അച്ഛനുമായ ആര്‍ ബി ചൗധരിയുടെ വിയോഗം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ജീവയും അച്ഛനും ഒരു മകന്‍ അച്ഛന്‍ ബന്ധത്തിനപ്പുറം രണ്ടു നല്ല സുഹൃത്തുക്കളാണെന്ന് ജീവ തന്നെ പല സാഹചര്യത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ മരണശേഷം ചെന്നൈയില്‍ വച്ച് ആരോടോ ഫോണില്‍ സംസാരിക്കവേ നിയന്ത്രണം വിട്ട് കരയുന്ന ജീവയുടെ വിഡിയോ ദൃശ്യങ്ങള്‍ പ്രേക്ഷകരെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. നടന്‍ ശിവ ഉള്‍പ്പടെയുള്ളവര്‍ താരത്തെ ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.

ராஜஸ்தானில் கார் விப*தில் உயி**ழந்த தயாரிப்பாளர் ஆர்.பி.சௌத்ரி.. தந்தையின் மறைவால் மனமுடைந்து கண்ணீர் விட்டழுத நடிகர் ஜீவா.!#RBChaudary | #Jiiva | #PolimerNews pic.twitter.com/0IM5rugvvP

'ടിടിടി' വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ചൗധരി അവസാനമായി പബ്ലിക്കിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. പരിപാടിക്കിടെ ജീവയെ ചുംബിക്കുന്ന ചൗധരിയുടെ വിഡിയോ വീണ്ടും ആരാധകര്‍ പങ്കുവയ്ക്കുകയാണ്. ഒജി പ്രൊഡ്യൂസര്‍ എന്ന് വിളിച്ചാണ് ജീവ തന്റെ അച്ഛനെ അന്ന് വേദിയിലേക്ക് സ്വാഗതം ചെയതത്. ജീവയ്ക്ക് ചുംബനം നല്‍കിയാണ് ചൗധരി വേദി വിട്ടതും.

രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്നായിരിന്നു ചൗധരിയുടെ അന്ത്യം. ചികിത്സയിലിരിക്കെയായിരുന്നു മരണം. അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്യുവി നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണുള്ളത്.

സൂപ്പര്‍ ഗുഡ് ഫിലിംസ് കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. വിവിധ ഭാഷകളില്‍ നൂറിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കീര്‍ത്തി ചക്ര ഉള്‍പ്പെടെയുള്ള മലയാള സിനിമകള്‍ അദ്ദേഹമാണ് നിര്‍മിച്ചത്. 'പുതു വസന്തം' (1990) ആയിരുന്നു അദ്ദേഹം നിര്‍മിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

ചേരന്‍ പാണ്ഡ്യന്‍ , ഊര്‍ മര്യാദൈ, ഗോകുലം, നട്ടമൈ, പൂവേ ഉനക്കാഗ, സുന്ദര പുരുഷന്‍, മിസ്റ്റര്‍ റോമിയോ, സൂര്യവംശം, തുള്ളാത മനവും തുള്ളും, ആനന്ദം, കീര്‍ത്തി ചക്ര, ജില്ല, ഗോഡ്ഫാദര്‍, മാരീസന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവന്‍ ചൗധരി എന്നിങ്ങനെ രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്.

Content Highlights: Video of Jeeva breaking down in tears over the demise of her father RB Chaudhary goes viral on social media

To advertise here,contact us