'നീയും ഞാനും ഒരുമിച്ചു കണ്ട സ്വപ്‌നം', വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവച്ച് മേഘ്‌ന രാജ്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് മേഘ്‌ന രാജ്

ടോളിവുഡ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. ചിത്രത്തില്‍ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ താനും ജയിലര്‍ 2വില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നടി മേഘ്‌ന രാജ്. താരം തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഈ ലോകത്തിന്ന് വിട്ടു പിരിഞ്ഞു പോയ മേഘ്‌നയുടെ ഭര്‍ത്താവായ ചിരു സര്‍ജയോടുള്ള വാക്കുകളായിട്ടാണ് ഈക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

'നമ്മള്‍ ഒന്നായ നാള്‍മുതല്‍ ഞാന്‍ എടുക്കുന്ന ഓരോ ചുവടുവെയ്പ്പിലും നിന്റെ സാന്നിധ്യം ഞാന്‍ അറിയുന്ന. നീ ദൈവത്തോടു കൂടുതല്‍ അടുത്തിരിക്കുന്നതു പോലെ ഞാന്‍ നിന്നോടു കൂടുതല്‍ അടുത്തിരിക്കുന്നു. എന്നിലൂടെ നീ ജീവിക്കുന്നു, വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ നീ എന്നിലുണ്ട്. ഞാന്‍ സ്വപ്നം പോലും കാണാത്ത വിധത്തില്‍ ഇന്ത്യന്‍ സിനിമയുടെ ദൈവത്തെ കാണാന്‍ നീ എന്നെ പ്രേരിപ്പിച്ചു! ആ ഒരേയൊരു വ്യക്തിയായ രജനി സാറിനൊപ്പം ഒരു സിനിമ. നീയും അദ്ദേഹത്തെ ആരാധിച്ചിരുന്നു. അന്ന് നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവര്‍ത്തികമാകാന്‍ പോവുകയാണ്'- ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്‌ന കുറിച്ചു.

2020 ജൂണില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. 2018 ലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. റയാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട് ദമ്പതികള്‍ക്ക്.രജനീകാന്ത് നായകനായി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 1 തീയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം ജൂണ്‍ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Content Highlights: South Indian actress Meghana Raj announced on social media that she is acting in Jailer 2

To advertise here,contact us