ഇതാണ് മക്കളെ പീക്ക് കാസ്റ്റിംഗ്! മമ്മൂക്ക, ലാലേട്ടൻ മുതൽ ബാബു ആന്റണി വരെ; 'വാഴ 2' 90s എഡിഷൻ എ ഐ വീഡിയോ

മികച്ച പ്രതികരണം ആണ് ഈ എഐ വീഡിയോയ്ക്ക് ലഭിക്കുന്നത്

ഇതാണ് മക്കളെ പീക്ക് കാസ്റ്റിംഗ്! മമ്മൂക്ക, ലാലേട്ടൻ മുതൽ ബാബു ആന്റണി വരെ; 'വാഴ 2' 90s എഡിഷൻ എ ഐ വീഡിയോ
dot image

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്‌സ് ഓഫീസിൽ വൻ നേട്ടം ആണ് നേടിയത്. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു. വാഴ 2 90 കളിൽ ആണ് പുറത്തിറങ്ങിയിരുന്നതെങ്കിൽ ആരൊക്കെ ആകുമായിരുന്നു കാസ്റ്റ്?. ഇത്തരത്തിൽ ഒരു എഐ വീഡിയോ ആണ് വൈറലാകുന്നത്.

മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, റഹ്‌മാൻ, ബാബു ആന്റണി, ശോഭന, നെടുമുടി വേണു, തിലകൻ ഇങ്ങനെ പോകുന്നു വാഴ 2 വിന്റെ 90s എഡിഷൻ കാസ്റ്റിംഗ്. മികച്ച പ്രതികരണം ആണ് ഈ എഐ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഈ കാസ്റ്റിൽ ഒരു പടം 90 കളിൽ വന്നിരുന്നെങ്കിൽ അടിപൊളി ആയേനെ എന്നാണ് കമന്റുകൾ. കൂട്ടുകാരൻ റോളിൽ ബാബു ആന്റണി കലക്കുമെന്നും കമന്റുകൾ ഉണ്ട്. അശ്വതി അച്ചു എഐ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ എഐ വീഡിയോ പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. മെയ് എട്ട് മുതൽ വാഴ 2 സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുകുന്നത്. തിയേറ്ററിലെ വിജയം സിനിമയ്ക്ക് ഒടിടിയിലും ആവർത്തിക്കാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പെർഫോമൻസിനൊപ്പം ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി. കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി. തെലുങ്കിൽ ഡബ്ബ് ചെയ്തപ്പോഴും വലിയ വിജയമാണ് സിനിമ അവിടെ നിന്നും നേടിയത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറിനും ടീമിനും പുറമേ ദേവരാജ്, അമീൻ, ശബരി, ബിജുകുട്ടൻ, സുധീഷ്, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങീ മികച്ച താരങ്ങൾ ചിത്രത്തിന്റെ ഭാഗമായുണ്ട്. സിനിമയ്ക്ക് മൂന്നാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് കുറിച്ചിരിക്കുന്നത്. 'വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അത് ഒരു വലിയ കാത്തിരിപ്പായിരിക്കുമെന്ന് അറിയാം. പക്ഷെ ആ കാത്തിരിപ്പിന് വാല്യു ഉണ്ടാകും', എന്നാണ് വിപിൻ ദാസിന്റെ വാക്കുകൾ.

Content Highlights: Vaazha 2 90s edition video with mohanlal and mammootty goes viral

dot image
To advertise here,contact us
dot image