115 കോടി ബജറ്റ് ഇട്ട സിനിമ പൂർത്തിയാക്കിയത് 170 കോടിക്ക്, പടവും ഫ്ലോപ്പ്; സംവിധായകനെതിരെ ആരോപണവുമായി നിർമാതാവ്

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെയും മദ്രാസിയുടെയും ഷൂട്ടുകൾ ഒരുമിച്ചാണ് മുരുഗദോസ് പൂർത്തിയാക്കിയതെന്നും ഇതുകൊണ്ട് ഉണ്ടായ പ്ലാനിംഗ് കുറവ് മൂലമാണ് മദ്രാസിയുടെ ബജറ്റ് കൂടിയതെന്നുമാണ് നിർമാതാക്കളുടെ വാദം

എ ആർ മുരുഗദോസ് സംവിധാനം ചെയ്തു ശിവകാർത്തികേയൻ നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് മദ്രാസി. വമ്പൻ ബജറ്റിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം നിലംപൊത്തി. ഇപ്പോഴിതാ സംവിധായകൻ എ ആർ മുരുഗദോസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ എൻ വി പ്രസാദ്.

115 കോടി ആയിരുന്നു ആദ്യം സിനിമയ്ക്കായി നൽകിയ ബജറ്റ് എന്നും എന്നാൽ സിനിമ പൂർത്തിയായപ്പോൾ ബജറ്റ് 170 കോടിയായി ഉയർന്നെന്നുമാണ് നിർമാതാവ് ആരോപിക്കുന്നത്. സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെയും മദ്രാസിയുടെയും ഷൂട്ടുകൾ ഒരുമിച്ചാണ് മുരുഗദോസ് പൂർത്തിയാക്കിയതെന്നും ഇതുകൊണ്ട് ഉണ്ടായ പ്ലാനിംഗ് കുറവ് മൂലമാണ് മദ്രാസിയുടെ ബജറ്റ് കൂടിയതെന്നുമാണ് നിർമാതാക്കളുടെ വാദം. ഇതേ തുടർന്ന് തങ്ങൾക്ക് 30 മുതൽ 40 കോടിയോളം നഷ്ടമുണ്ടായെന്നും നിർമാതാക്കൾ പറയുന്നു. സംവിധായകനോട് 10 കോടി രൂപ നഷ്ടപരിഹരമായി ആദ്യം നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമാതാക്കളുടെയും സംവിധായകരുടെയും സംഘടനയുമായുള്ള ചർച്ചകൾക്ക് ശേഷം തന്റെ അടുത്ത തിരക്കഥ നിർമാതാവായ എൻവി പ്രസാദിന് ഫ്രീ ആയി നൽകാമെന്ന ധാരണയിൽ എത്തിയിരിക്കുകയാണ് എ ആർ മുരുഗദോസ്.

മദ്രാസിയിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങിയത്. 98 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. സിനിമയിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും ആക്ഷൻ രംഗങ്ങൾക്കും കയ്യടി ലഭിച്ചിരുന്നു. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Complaint Filed against Director ARMurugadoss🚨#Madharaasi Producer has filed a complaint against ARMurugadoss in Director & Producer council. Initially Director quoted 115Crs as the budget for the film, but while completing, it went onto 170Crs, as he didn't plan it properly &… pic.twitter.com/tv85J8AmlY

സിനിമയുടെ റിലീസിന് പിന്നാലെ വിദ്യുത് ജംവാൽ അവതരിപ്പിച്ച വിരാട് എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. നായകനെക്കാൾ വലിയ ഇൻട്രോയും ബിൽഡപ്പുമാണ് സംവിധായകൻ വിദ്യുതിന് നൽകിയതെന്നും ഗംഭീര പ്രകടനമാണ് നടന്റേതെന്നുമായിരുന്നു കമന്റുകൾ. വലിയ കയ്യടികളോടെയാണ് വിദ്യുതിന്റെ ഓരോ സീനുകളെയും കാണികൾ വരവേറ്റത്. വിദ്യുതിന്റെ ആക്ഷൻ രംഗങ്ങൾ കണ്ടു അത്ഭുതപ്പെട്ടുപോയി, ഇനിയും ഇത്തരം കഥാപാത്രങ്ങളുമായി അദ്ദേഹം എത്തണം എന്നാണ് മറ്റു അഭിപ്രായങ്ങൾ.

Content Highlights: Madharaasi Producer has filed a complaint against A R Murugadoss in Director & Producer council. Initially Director quoted 115Crs as the budget for the film, but while completing, it went onto 170Crs

To advertise here,contact us