വല്ലാത്ത തൊലിക്കട്ടി തന്നെ!, വൈറലായി കുഞ്ചാക്കോ ബോബന്റെ വീഡിയോ; ചിരിപ്പിച്ച് ഷൈൻ ടോമിന്റെ കമന്റ്

നിറയെ രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്

വല്ലാത്ത തൊലിക്കട്ടി തന്നെ!, വൈറലായി കുഞ്ചാക്കോ ബോബന്റെ വീഡിയോ; ചിരിപ്പിച്ച് ഷൈൻ ടോമിന്റെ കമന്റ്
dot image

നടന്‍ കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വിദേശയാത്രയിലാണ് താരം. തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ ഷെയർ ചെയ്ത റീൽ ആണ് വൈറലാകുന്നത്.

നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയിൽ കാണാനാകുന്നത്. 'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിറയെ രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ഇതിൽ ഷൈൻ ടോം ചാക്കോയുടെ കമന്റ് ആണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. 'നമ്മൾ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു' എന്നാണ് ഷൈനിന്റെ കമന്റ്. 'ബ്രാൻഡ് ഏതാ ന്ന് പറയ്, എനിക്ക് അത് മാത്രം അറിഞ്ഞാ മതി', 'മഞ്ഞിൽ വിരിഞ്ഞ കുഞ്ചാക്കോ' എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ ആണ് ഇനി പുറത്തിറങ്ങാനുള്ള കുഞ്ചാക്കോ ബോബൻ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ,സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ.മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ.

Content Highlights: Kunchako Boban's new reel gets viral, shine tom chacko's funny reply grabs attention

dot image
To advertise here,contact us
dot image