ഉറപ്പിച്ചോളൂ, അല്ലു അർജുന്റെ 25 -ാം ചിത്രം ഒരുക്കാൻ ബേസിൽ ജോസഫ്; ആവേശത്തിൽ മല്ലു അർജുൻ ഫാൻസ്‌

അല്ലു അർജുന്റെ ബാനറായ ഗീത ആർട്സിന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്

നടനായും സംവിധായകനായും തിളങ്ങിയ താരമാണ് ബേസിൽ ജോസഫ്. മികച്ച അഭിനയം കാഴ്ചവെക്കുന്നതിന് ഒപ്പം ഗംഭീര സംവിധായകൻ കൂടിയാണ് അദ്ദേഹം. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങി ബേസിൽ സംവിധാനം ചെയ്ത സിനിമകൾ എല്ലാം വലിയ ജനപ്രീതി നേടിയവയാണ്. അല്ലു അർജുൻ നായകനാക്കി ബേസിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ അലയടിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഈ സിനിമയുടെ അപ്‌ഡേറ്റ് ആണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്.

അല്ലു അർജുന്റെ 25 ാം ചിത്രമായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.

അല്ലു അർജുന്റെ ബാനറായ ഗീത ആർട്സിന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ മറ്റു വിവരങ്ങളോ ഴോണറോ പുറത്തുവന്നിട്ടില്ല. എന്നാൽ നേരത്തെ രൺവീർ സിങ്ങിനെ നായകനാക്കി ശക്തിമാൻ എന്ന സൂപ്പർഹീറോ ചിത്രം ബേസിൽ ഒരുക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ചിത്രമാകാം ഇപ്പോൾ അല്ലു അർജുനെ നായകനാക്കി ഒരുക്കാൻ പോകുന്നതെന്നും ചില ട്രാക്കർമാർ കുറിക്കുന്നുണ്ട്. എന്തായാലൂം മലയാളത്തിന്റെ മല്ലു അർജുൻ ഒരു മലയാളി സംവിധായകനൊപ്പം കൈകോർക്കുന്നത് കാണാനുള്ള ആവേശത്തിലാണ് മലയാളി ആരാധകർ.

നേരത്തെ ബേസിലിന്റെ അടുത്ത സിനിമയെക്കുറിച്ച് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ മനസുതുറന്നിരുന്നു. 'അടുത്ത വർഷം ബേസിൽ ഒരു ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മലയാളത്തിൽ അല്ല എന്ന് മാത്രം പറയാം', എന്നാണ് ധ്യാനിന്റെ വാക്കുകൾ. അതേസമയം, അതിരടി ആണ് ഇനി പുറത്തുവരാനുള്ള ബേസിൽ ചിത്രം. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം അതിരടി മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്.

Finally — the news that’s been circulating in trade for long is almost confirmed… 👀🔥One of the most talented filmmaker-actors, #BasilJoseph, is all set to direct Pan-Indian superstar Allu Arjun.#AlluArjun has enjoyed a massive fanbase among Malayalees since 2004 — and now,… pic.twitter.com/qKnjnhitue

നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ബേസിൽ ജോസഫ്-ടോവിനോ തോമസ്-വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്. ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്.

പ്രേക്ഷകരുടെ ഇഷ്ടതാരമായ ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. സാം ബോയ് എന്ന പേരിൽ സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുക.

Content Highlights: Basil joseph to direct allu arjun's 25th film according to reports

To advertise here,contact us