രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ദർ 2 ' തിയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലാഭവിഹിതം ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താനിലെ ല്യാരി എന്ന പ്രദേശത്തെ താമസക്കാർ. സിനിമയുടെ പ്രധാന കഥാപശ്ചാത്തലമാണ് ല്യാരി. സിനിമയുടെ ലാഭത്തിന്റെ പകുതിയോ അതിലധികമോ തങ്ങളുടെ നാടിന്റെ വികസനത്തിനായി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ല്യാരി എന്ന നഗരത്തിന്റെ പേര് ഉപയോഗപ്പെടുത്തിയാണ് സിനിമ ഇത്രയും ലാഭം ഉണ്ടാക്കിയതെന്നും ചിത്രത്തിന്റെ വരുമാനത്തിൽ നിന്ന് 500 കോടി രൂപയെങ്കിലും തങ്ങൾക്ക് നൽകണം എന്നാണ് ഇവർ പറയുന്നത്. ല്യാരിയിലെ റോഡുകൾ തകർന്നു കിടക്കുകയാണെന്നും ലാഭ വിഹിതം ലഭിച്ചാൽ പ്രദേശത്ത് വികസനം നടത്താമെന്നും ഇവർ ആവശ്യപെടുന്നു. ''ചിത്രം ആയിരം കോടി നേടുന്നുണ്ടെങ്കിൽ അതിൽ പകുതി ല്യാരി നിവാസികൾക്ക് നൽകണം. എങ്കിൽ മാത്രമേ ഞങ്ങളുടെ റോഡുകൾ ശരിയാവുകയുള്ളൂ" എന്നാണ് ഒരു പ്രദേശവാസി അഭിപ്രായപ്പെട്ടത്. ല്യാരിയുടെ പേരിൽ പണം സമ്പാദിക്കുമ്പോൾ അത് ആ പ്രദേശത്തിന് കൂടി ഉപകരിക്കണമെന്നാണ്'' ഇവർ പറയുന്നത്.
"Aditya Dhar ji, attention please..." 🤣🤣Dhurandhar 2 has earned over ₹1000 croreso far. Now, people of LYARI are demanding a 50% share for their development. 🤣Pakistan govt is not developing Lyari despite getting billions in loans from US and IMF. pic.twitter.com/gVaHP3R39W
അതേസമയം, ഇതിനോടകം ലോകമെമ്പാടുമായി 1,100 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ദർ' പ്രതികാരം', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന് ആദിത്യ ധര് തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights: Residents of Lyari have raised a strong demand for a minimum share of Rs 500 crore from the profits generated by Durandar. The issue has sparked debate over fair revenue distribution and the rights of local communities in benefiting from large-scale ventures. The demand highlights growing concerns about economic inclusion and transparency.