സൂപ്പര്‍ വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് 'യൂത്ത്'

തീയേറ്ററുകളില്‍ വമ്പന്‍ ചിരിയും വൈബുമായി കെന്‍ കരുണാസ് ചിത്രം പ്രദര്‍ശനം തുടരുന്നു

തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'യൂത്ത്' സൂപ്പര്‍ ഹിറ്റ് വിജയം നേടി കേരളത്തിലെ തീയേറ്ററുകളിലും രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം മാര്‍ച്ച് 19 ന് പ്രദര്‍ശനം ആരംഭിച്ച യൂത്ത് വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ഈ കൊച്ചു ചിത്രം ഇപ്പോള്‍ ബോക്‌സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റര്‍ കളക്ഷന്‍ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, വയലന്‍സും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെര്‍റ്റൈനെര്‍ ആണ് ഇതെന്നതാണ്.

ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്നും ഗംഭീര കളക്ഷന്‍ നേടിയ ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോഴും കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ടെന്‍ഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ, ഒരു കൊച്ചു ചിത്രത്തിന് ലഭിക്കുന്ന മഹാവിജയത്തിന് അടിവരയിടുന്നുണ്ട്. ചിത്രത്തില്‍ മികച്ച പ്രകടനവുമായി തിളങ്ങി നില്‍ക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും, കേരളത്തില്‍ ചിത്രം നേടുന്ന ഗംഭീര വിജയത്തിന് ഒരു കാരണമായിട്ടുണ്ട്. നായകനായ കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നായകനായ കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ ഏറെ രസകരമാക്കുന്നത്.

യുവത്വത്തിന്റെ ആഘോഷം സമ്മാനിക്കുന്ന ചിത്രം, പ്രേക്ഷകര്‍ ഓരോരുത്തരും ഇഷ്ടപെടുന്ന രീതിയില്‍, സ്‌കൂള്‍ - കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉള്‍പ്പെടുത്തിയാണ് കഥ പറയുന്നത്. ഫാമിലി ഫണ്‍, റൊമാന്റിക് കോമഡി, ഫീല്‍ ഗുഡ് തുടങ്ങി എല്ലാ രീതിയിലും പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിച്ചു, രസിപ്പിച്ചു, വമ്പന്‍ തീയേറ്റര്‍ വൈബ് സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വിനോദ ഘടകങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവല്‍ എന്റെര്‍റ്റൈനെര്‍ തീയേറ്റര്‍ അനുഭവം ആണ് ചിത്രം നല്‍കുന്നത്.

പ്രേക്ഷകര്‍ക്കൊപ്പം നിരൂപകരും മികച്ച അഭിപ്രായം നല്‍കുന്ന ചിത്രത്തില്‍ മലയാളി താരം അനിഷ്മ അനില്‍കുമാറാണ് നായികയായി എത്തുന്നത്. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വത എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ്യ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളാണ്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ഛായാഗ്രഹണം- വിക്കി, എഡിറ്റര്‍- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍- കലൈ കിങ്സണ്‍, കലാസംവിധായകന്‍- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനര്‍ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- വിജയ് എംപി, പ്രൊഡക്ഷന്‍ ഹെഡ്- ചെല്ലദുരൈ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അരോകിയ വിക്ടോ പ്രിന്‍സ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്- സുരേഷ് കുമാര്‍, വരികള്‍- വിഘ്‌നേഷ് ശ്രീകാന്ത്, കെന്‍ കെ, ഈശ്വര്‍ സന്താനലക്ഷ്മി, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൌണ്ട് മിക്‌സ്- അരവിന്ദ് മേനോന്‍, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്).

Content Highlights: Ken Karunas movie'Youth' enters second week of super success

To advertise here,contact us