കമലദളത്തിൽ അഭിനയിക്കാൻ സമ്മതിച്ചില്ല, സങ്കടത്തോടെ ലൊക്കേഷനിൽ നിന്ന് തിരിച്ചു വന്നു; ആശ ശരത്

അഭിനയിക്കാൻ ഇല്ലെന്ന് ലൊക്കേഷനിൽ പോയി പറഞ്ഞപ്പോൾ ആദ്യമായി ലാലേട്ടനെയും സിബി സാറിനെയും ലോഹിദാസിനെയും പർവതിയെയും കണ്ടു.

മലയാളികളുടെ പ്രിയ നായികയാണ് ആശ ശരത്. നൃത്തത്തിലൂടെയാണ് ആശ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യം സീരിയലുകളിലാണ് ആശാ ശരത് അഭിനയിച്ചു തുടങ്ങിയത്. പിന്നീടാണ് ആശയുടെ സിനിമാ അരങ്ങേറ്റം. മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷമാണ് ആശ ശരത്തിന്റെ സിനിമ കരിയറിലെ വലിയ ബ്രേക്ക് ആയി മാറിയത്. ചെറുപ്പത്തില്‍ കാബൂളിവാല, കമലദളം ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ അച്ഛനും അമ്മയും സമ്മതിച്ചില്ലെന്ന് പറയുകയാണ് ആശ ശരത്. അതിന് ശേഷം സിനിമ തന്റെ സ്വപ്നത്തിൽ ഇല്ലായിരുന്നുഇവെന്നും ആശ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സിനിമ എന്റെ സ്വപനത്തിൽ പോലും ഉണ്ടായിട്ടില്ല. കമലദളം വന്നപ്പോൾ അത് നടക്കാതെ പോയതാണ്. ബാഗെയ്ൻ കൊണ്ട് തന്നു പക്ഷെ അത് നേടാതെ പോയി. അച്ഛനും അമ്മയും പറഞ്ഞു ഇത് നിനക്കു ഉള്ളത് അല്ല എന്ന്. ആ കാലഘട്ടത്തിൽ അവർ പറയുന്നത് ഞാൻ കേൾക്കുന്നു. 17 വയസിലാണ്. പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ്. ഞാൻ പക്ഷേ ആ സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് എന്നെ വിളിച്ച് പറയുന്നത് ജയറാം ഏട്ടനാണ്. എന്റെ നാട്ടിലാണ് അദ്ദേഹം. അഭിനയിക്കാൻ ഇല്ലെന്ന് ലൊക്കേഷനിൽ പോയി പറഞ്ഞപ്പോൾ ആദ്യമായി ലാലേട്ടനെയും സിബി സാറിനെയും ലോഹിദാസിനെയും പർവതിയെയും കണ്ടു. സങ്കടത്തോടെ അഭിനയിക്കാൻ ഇല്ലെന്ന് പറഞ്ഞു വന്ന സമയം ഉണ്ടായിരുന്നു,' ആശാ ശരത് പറഞ്ഞു.

അതേസമയം, ആശയുടേതായി ഇനി തിയേറ്ററിൽ റിലീസിനായി ഒരുങ്ങുന്ന ചിത്രം ദൃശ്യം 3 യാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രില്‍ 2 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും.

Content Highlights: Actress Asha Sarath opened up about a poignant moment in her career when she visited the location of the iconic Malayalam film Kamaladalam but ultimately decided not to be part of it. She shared that the experience left her feeling deeply saddened, as it was a significant opportunity she chose to step away from.

To advertise here,contact us