ഇലക്ഷൻ കാലത്ത് റീലുകൾ ഭരിക്കാനെത്തുന്നു തലവാ സോം​ഗ്; പ്രതിഛായയിലെ ആദ്യ ​ഗാനം പുറത്തിറക്കി

റീലുകൾ ഭരിക്കാനെത്തുന്നു തലവാ സോം​ഗ്; പ്രതിഛായയിലെ ആദ്യ ​ഗാനം പുറത്തിറക്കി

തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളുടെ റീലുകളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് സിനിമ ഗാനങ്ങളാണ്. ഇനി അത്തരം റീലുകൾ ഭരിക്കാൻ കഴിയുന്ന ഒരു പാട്ടുമായി നിവിൻ പോളി നായകനാകുന്ന ഉണ്ണികൃഷ്ണൻ ബി ചിത്രം പ്രതിഛായ എത്തുന്നു. ചിത്രത്തിലെ തലവാ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ റിലീസായി. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആനന്ദ് ശ്രീരാജാണ് പാടിയിരിക്കുന്നത്. എംബുരാനിലെ ടൈറ്റിൽ ട്രാക്ക് പാടി ഹിറ്റായ ആനന്ദ് ശ്രീരാജിന്റെ അടുത്ത ശ്രദ്ധേയമായ പാട്ടാണ് തലവാ. പാട്ടിലെ റാപ്പിലെ വരികൾ എഴുതി പാടിയിരിക്കുന്നത് വെനോ മിസ് ആണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ ട്രാക്കിൽ വരുന്നുണ്ട്. ടീ സിരിസ് ആണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അ​ഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Content Highlights:  The first song “Thalava” from the upcoming Malayalam film Prathichaaya has been officially released and is quickly gaining traction across social media platforms. With its catchy beats and energetic vibe, the song is emerging as a favorite for reels and short videos. Fans are already embracing the track, making it one of the trending Malayalam songs online.

To advertise here,contact us