'ധുരന്ദര്‍ 2'എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്; ആദ്യ വീക്കെന്‍ഡില്‍ നേടിയത് 761 കോടി

2200 തീയേറ്ററുകളിലായി 3000 സ്‌ക്രീനുകളില്‍ വിദേശത്തു എത്തിയ ചിത്രം ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിച്ച ഏറ്റവും വലിയ വിദേശ റിലീസ് എന്ന റെക്കോര്‍ഡും സ്വന്തമാക്കി

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍ - രണ്‍വീര്‍ സിങ് ചിത്രം 'ധുരന്ദര്‍ പ്രതികാരം' ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍. ആദ്യ വീക്കെന്‍ഡ് പിന്നിടുമ്പോള്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 761 കോടി രൂപ. ഇന്ത്യന്‍ സിനിമയിലെ ബോക്‌സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തില്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ ആണ് ചിത്രം സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന അഡ്വാന്‍സ് ബുക്കിങ്ങും പ്രീമിയര്‍ ഷോ മുതല്‍ ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണവും ചിത്രത്തെ ഇതിഹാസ സമാനമായ വിജയമാക്കിയാണ് മാറ്റുന്നത്.

ഏറ്റവും കൂടുതല്‍ പ്രീമിയര്‍ കളക്ഷന്‍ ലഭിച്ച ഇന്ത്യന്‍ ചിത്രമായി മാറിയ 'ധുരന്ദര്‍ പ്രതികാരം', ഏറ്റവും വലിയ ഓപ്പണിംഗ് ഡേ, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം, ആദ്യ ഞായറാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്നീ റെക്കോര്‍ഡുകളും സ്ഥാപിച്ചു. ആഗോള തലത്തില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ 'ധുരന്ദര്‍ പ്രതികാരം' ഈ ഫ്രാഞ്ചൈസിനെ കൊണ്ട് പോയത് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്കാണ്.

പ്രീമിയര്‍ കളക്ഷന്‍, ആദ്യ ദിന ഇന്ത്യ നെറ്റ് കളക്ഷന്‍, വിദേശ ഗ്രോസ് എന്നിവ ചേര്‍ത്ത് ഓപ്പണിങ് ഡേ 197 കോടി ആഗോള ഗ്രോസ് നേടിയ ചിത്രം, രണ്ടാം ദിനം നേടിയത് 129 കോടിയാണ്. മൂന്നാം ദിനം 175 കോടി നേടിയ ചിത്രം, നാലാം ദിനമായ ഞായറാഴ്ച നേടിയത് 177 കോടിയാണ്. ആദ്യ വീക്കെന്‍ഡില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ നെറ്റ് കളക്ഷന്‍ 466 കോടി രൂപയാണ്. 550 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് 4 ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷന്‍. വിദേശത്തു നിന്നും ചിത്രം 4 ദിനം കൊണ്ട് സ്വന്തമാക്കിയത് 211 കോടി രൂപയാണ്.

എക്കാലത്തെയും ഉയര്‍ന്ന അഡ്വാന്‍സ് ബുക്കിംഗ്, ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ഗ്രോസ് നേടിയ ചിത്രം, എക്കാലത്തെയും ഉയര്‍ന്ന ആദ്യ വീക്കെന്‍ഡ് ഗ്രോസ്, ഏറ്റവും വേഗത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 300 കോടി രൂപ നേടിയ ചിത്രം, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ചിത്രം, ബുക്ക് മൈ ഷോ വഴി മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ(109.17K ) ചിത്രം എന്നീ റെക്കോര്‍ഡുകള്‍ ഡൊമസ്റ്റിക് മാര്‍ക്കറ്റില്‍ സ്ഥാപിച്ച 'ധുരന്ദര്‍ പ്രതികാരം', വിദേശത്തു സ്ഥാപിച്ചത് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് വീക്കെന്‍ഡ് ഗ്രോസ്, ഗള്‍ഫ് റിലീസ് ഇല്ലാതെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന ഗ്രോസ്, ഒരു ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വലിയ ഓവര്‍സീസ് കളക്ഷന്‍ നേടിയ ശനിയാഴ്ച എന്നീ റെക്കോര്‍ഡുകള്‍ ആണ്. അത് കൂടാതെ പ്രധാന വിദേശ മാര്‍ക്കറ്റുകളില്‍ ആഗോള ചിത്രങ്ങളില്‍ രണ്ടാം സ്ഥാനവും, രണ്ടാം നിര മാര്‍ക്കറ്റുകളില്‍ ഒന്നാം സ്ഥാനവും ചിത്രം ആദ്യ വീക്കെന്‍ഡില്‍ ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കി.

2200 തീയേറ്ററുകളിലായി 3000 സ്‌ക്രീനുകളില്‍ വിദേശത്തു എത്തിയ ചിത്രം ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിച്ച ഏറ്റവും വലിയ വിദേശ റിലീസ് എന്ന റെക്കോര്‍ഡും സ്വന്തമാക്കി. പ്രേക്ഷകരുടെ വമ്പന്‍ ഡിമാന്‍ഡ് കാരണം, ഉറുഗ്വേ, ഉക്രെയ്ന്‍, ബള്‍ഗേറിയ, റൊമാനിയ, ചിലി, മെക്‌സിക്കോ, സൈപ്രസ് തുടങ്ങിയ പാരമ്പര്യേതര വിപണികളില്‍ കൂടി ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ ചരിത്രം തിരുത്തിയെഴുതികൊണ്ടാണ് 'ധുരന്ദര്‍ പ്രതികാരം' എന്ന കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത്. പിആര്‍ഒ- ശബരി.

Content Highlights: 'Dhurandhar 2' is the biggest Indian blockbuster hit of all time

To advertise here,contact us