നടിപ്പിന് നായകന് സൂര്യ നായകനാവുന്ന ആര് ജെ ബാലാജി ചിത്രം ആണ് കറുപ്പ്. മെയ് 14നാണ് ചിത്രം തീയേറ്ററിലെത്തുന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളില് നിന്ന് ലഭിച്ചിരിക്കുന്നത്. സൂര്യക്ക് മുൻപ് ആദ്യം വിജയ്യെ നായകനാക്കായിരുന്നു തന്റെ പ്ലാൻ എന്നും എന്നാൽ അത് നടക്കാതെ പോയി എന്നും മനസുതുറക്കുകയാണ് ആർ ജെ ബാലാജി.
'2023 ആഗസ്റ്റിലാണ് ഞാൻ കറുപ്പ് എഴുതാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ എന്റെ ആശയം വലുതാകാൻ തുടങ്ങി. അപ്പോൾ എനിക്ക് വലിയൊരു താരത്തെ ആവശ്യമായി വന്നു അങ്ങനെയാണ് വിജയ് സാറിന്റെ പക്കലേക്ക് ഞാൻ പോകുന്നത്. സാറിനോട് കഥ പറഞ്ഞപ്പോൾ, അത് ഉടൻ ചെയ്യാൻ കഴിയുമോ എന്നായിരുന്നു എന്നോട് ചോദിച്ചത്. എന്റെ സ്റ്റൈലിലുള്ള കഥകൾ അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന സമയം ആയിരുന്നു അത്. എനിക്ക് കൂടുതൽ സമയം വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാലും എനിക്ക് സന്തോഷമേയുള്ളൂ കാരണം അദ്ദേഹവുമായുള്ള ചർച്ചകൾക്കിടയിൽ തിരക്കഥയിൽ പല മാറ്റങ്ങളുമുണ്ടായി. പിന്നീട് ഞാൻ അതേ കഥ സൂര്യ സാറിനോട് പറഞ്ഞു. അദ്ദേഹം ഈ സിനിമയിലേക്ക് വന്നതിന് ശേഷം ചില മാറ്റങ്ങൾ ഞാൻ തിരക്കഥയിൽ വരുത്തിയിരുന്നു', ആർ ജെ ബാലാജിയുടെ വാക്കുകൾ.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.
Today's interview of #RJBalaji:"I started writing #Karuppu in August 2023. My idea grew bigger & I needed a very big star ⭐. When I narrated this story to @actorvijay sir, he asked if it could be done immediately. He was also looking for something in my style, a lighter,… pic.twitter.com/w17BhotwzA
സീ തമിഴ് ആണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സായ് അഭ്യങ്കാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Content Highlights: Karuppu was first planned to do with vijay sir instead of suriya says RJ Balaji