'അല്ലാഹുവിന്റെ അനുഗ്രഹം'; വീണ്ടും അമ്മയായി നടി ഷംന കാസിം

ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷ വിവരം പങ്കുവച്ചിരിക്കുന്നത്

'അല്ലാഹുവിന്റെ അനുഗ്രഹം'; വീണ്ടും അമ്മയായി നടി ഷംന കാസിം
dot image

തെന്നിന്ത്യന്‍ താരവും മലയാളികളുടെ പ്രിയപ്പെട്ട നടിയുമായ ഷംനകാസിം വീണ്ടും അമ്മയായി. ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയാണ് തങ്ങള്‍ക്കൊരു പെണ്‍കുഞ്ഞുണ്ടായ വിവരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

'അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ഇന്ന് പുലര്‍ച്ചെ 4:25 ന് ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അവള്‍ ഞങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള വിലപ്പെട്ട സമ്മാനമാണ്, ഞങ്ങളുടെ ഹംദു മോന് സ്നേഹനിധിയായ ഒരു സഹോദരിയാണ്. ഇത് ഞങ്ങളുടെ കുടുംബത്തിന് വലിയ അനുഗ്രഹമാണ്. സുരക്ഷിതവും സുഗമവുമായ പ്രസവം നല്‍കിയതിന് അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. അല്ലാഹു ഞങ്ങളുടെ കുഞ്ഞിനെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും, പ്രസവ മുറിയിലും ഞങ്ങളെ പിന്തുണച്ച എല്ലാ നഴ്‌സുമാര്‍ക്കും, ആസ്റ്റര്‍ ആശുപത്രിയിലെ മികച്ച പരിചരണത്തിനും പിന്തുണയ്ക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രാര്‍ത്ഥനയില്‍ ഞങ്ങളെ നിലനിര്‍ത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും പ്രത്യേക നന്ദി'- എന്നായിരുന്നു പോസ്റ്റ്.

2023 ഏപ്രില്‍ 4 നായിരുന്നു താരത്തിന് ആദ്യ കുഞ്ഞ് പിറന്നത്. ഹംദാന്‍ എന്നാണ് മൂത്ത മകന്‍റെ പേര്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. ദുബായില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സ്റ്റേജ് ഷോകളിലൂടെയാണ് ഷംന കാസിം സിനിമയിലത്തുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന് കേരളത്തിന് പുറത്തും നിരവധി ആരാധകരുണ്ട്.

Content Highlights: Actress Shamna Kasim gives birth to a baby girl

dot image
To advertise here,contact us
dot image