66ാം വയസില്‍ ഗര്‍ഭിണിയോ? വാര്‍ത്തകളില്‍ പ്രതികരിച്ച് നീന ഗുപ്ത

അഭിമുഖത്തിലാണ് താരം പ്രതികരണവുമായി എത്തിയത്

രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ നടി നീന ഗുപ്തയും എത്തിയരുന്നു. റിസപ്ഷന്‍ വീഡിയോസ് പുറത്തിറങ്ങിയതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. വീഡിയോയില്‍ നീനയെ കണ്ടതിന് ശേഷം താരം ഗര്‍ഭിണിയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

66-ാം വയസില്‍ താരം വീണ്ടും ഗര്‍ഭിണിയായെന്ന തരത്തിലാണ് പ്രചരണം ഉടലെടുത്തത്. ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നീന ഗുപ്ത. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. റിയല്‍ ലൈഫ് ബദായ് ഹോ'' എന്നായിരുന്നു നീന ഗുപ്തയുടെ പ്രതികരണം.

ഞാന്‍ ഗര്‍ഭിണിയല്ല, ഞാന്‍ ധരിച്ചിരുന്നു സാരിയുടെ മെറ്റീരിയല്‍ കട്ടിയുള്ളതായിരുന്നു. അതുകൊണ്ടാണ് വയറിന്റെ ഭാഗം വീര്‍ത്തിരുന്നതും ഗര്‍ഭിണിയാണെന്ന തെറ്റിദ്ധരിച്ചതെന്നും താരം പറഞ്ഞു. പക്ഷെ എന്റെ ഈ പ്രായത്തില്‍ ഞാന്‍ ഗര്‍ഭിണിയായെന്ന അഭ്യൂഹങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

1980കളില്‍ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സുമായി പ്രണയത്തിലായിരുന്നു നീന ഗുപ്ത. ഈ ബന്ധത്തില്‍ ഇരുവര്‍ക്കുമുണ്ടായ മകളാണ് ഡിസൈനറായ മസാബ ഗുപ്ത. ഇരുവരും വിവാഹിതരായിരുന്നില്ല. പിന്നീട് 2008 ല്‍ നീന ഗുപ്ത വിവേക് മെഹ്റയെ വിവാഹം കഴിച്ചു.

Content Highlights: Actress Neena Gupta responds to pregnancy news

To advertise here,contact us