'ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ', സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളുമായി പെപ്പെ; പിന്നാലെ കമന്റുകൾ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ടി 20 വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ പെപ്പെയും പോയിരുന്നു

'ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ', സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളുമായി പെപ്പെ; പിന്നാലെ കമന്റുകൾ
dot image

മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ ആണ് ആന്റണി വർഗീസ്. ഇപ്പോഴിതാ ആന്‍റണി വര്‍ഗീസ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രവും അതിന് ലഭിക്കുന്ന കമന്റുകളുമാണ് വൈറലാകുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ടി 20 വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ പെപ്പെയും പോയിരുന്നു. അവിടെനിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് നടൻ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങൾക്ക് താഴെയാണ് രസകരമായ കമന്റുകൾ വന്നത്.

'ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ', എന്നായിരുന്നു ഫോളോവേഴ്സില്‍ ഒരാളുടെ ചോദ്യം. ഇതിനായിരുന്നു ആന്റണിയുടെ ചിരിപ്പിക്കുന്ന മറുപടി എത്തിയത്. 'ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ' എന്നായിരുന്നു ആന്‍റണിയുടെ പ്രതികരണം. 'എല്ലാ ​ഗ്രൂപ്പിലും ഉണ്ടല്ലേ ഫോട്ടോ എടുത്തിട്ട് വൈകി മാത്രം തരുന്ന ഒരാള്‍' എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും നിമിഷനേരങ്ങൾ കൊണ്ടാണ് ആന്റണിയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

കാട്ടാളൻ ആണ് ഇനി പുറത്തിറങ്ങാനുള്ള പെപ്പെ ചിത്രം. ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. കാട്ടുകൊമ്പനുമായുള്ള ഗംഭീര സംഘട്ടന രംഗങ്ങളുമായെത്തിയ ടീസർ ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ള സംഘട്ടനരംഗങ്ങളാണ് പ്രേക്ഷകരുടെ കൺമുന്നിൽ ചിത്രത്തിലൂടെ എത്തുന്നതെന്ന സൂചന നൽകി കഴിഞ്ഞിട്ടുണ്ട്. 'മാർക്കോ' പോലെ ഹെവി വയലൻസ് കാട്ടാളനിലും പ്രതീക്ഷിക്കാമെന്നുറപ്പിക്കാം. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് മാസമാണ്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ.

antony varghese

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ‍ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Antony varghese's post from India's final match goes viral, actor reacts to funny comments

dot image
To advertise here,contact us
dot image