ആ മമ്മൂട്ടി ചിത്രം പരാജയം എന്ന് പറയാൻ പറ്റില്ല, 2013 ൽ ഏറ്റവുമുയർന്ന ഫസ്റ്റ് ഡേ കളക്ഷൻ നേടി; സന്തോഷ് ടി

സന്തോഷ് ടി കുരുവിളയ്ക്ക് ആഫ്രിക്കയിൽ സ്വന്തമായി സ്വർണ്ണ ​ഖനി ഉണ്ടോ ? മറുപടി നൽകി നിർമാതാവ്

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് ​ഗ്യാങ്സ്റ്റർ. ആഷിഖ് അബു തന്നെയാണ് ചിത്രം നിർമിച്ചതും. നൈല ഉഷ, ശേഖർ മേനോൻ, അപർണ ​ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വൻ ഹൈപ്പിലെത്തിയിട്ടും ചിത്രം തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം അല്ല നേടിയത്. ഇപ്പോഴിതാ ആ കാലത്തെ ഏറ്റവും കൂടുതൽ ഷെയർ ലഭിച്ച ചിത്രം ആയിരുന്നു ഗ്യാങ്സ്റ്റർ എന്ന് പറയുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഗ്യാങ്സ്റ്റർ സിനിമയ്ക്ക് ആ സമയത്ത് അർഹിച്ച അംഗീകാരം കിട്ടാനുള്ള സിനിമ ഇല്ല അത്. പിന്നെ എങ്ങനെയാണ് മമ്മൂക്കയോട് അതിനെക്കുറിച്ച് സംസാരിക്കുന്നത്. ഗ്യാങ്സ്റ്റർ ആ കാലഘട്ടത്തിൽ മലയാളത്തിൽ ഫസ്റ്റ് ഡേ ഏറ്റവും കൂടുതൽ കളക്ട ചെയ്ത സിനിമയാണ്. 89 ലക്ഷം രൂപ ഷെയർ ഉണ്ട് സിനിമയ്ക്ക്. 2013 ൽ അത്രയും ഷെയർ ഉണ്ട്. വലിയ തുകയാണ് അത്. ആ സിനിമ ഇപ്പോൾ ഇറങ്ങുകയാണെങ്കിൽ വിജയിച്ചേനെ. അന്നത്തെ അവസ്ഥ കൊണ്ട് അങ്ങനെ ചെയ്തതാണ്. അവസാനത്തെ അനിമേഷൻ മാറ്റി ഇപ്പോൾ ഇറക്കിയാൽ സിനിമ വിജയിച്ചേനെ,' സന്തോഷ് ടി കുരുവിള പറഞ്ഞു.

ഇതിനിടയിൽ സന്തോഷ് ടി കുരുവിലയ്ക്ക് സ്വർണ ഖനി ഉണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു ഇതിനും അദ്ദേഹം മറുപടി നൽകുന്നുണ്ട്. 'ആഫ്രിക്കയിൽ സ്വന്തമായി സ്വർണ്ണ ​ഖനി ഒന്നുമില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. സാംബിയ എന്ന രാജ്യത്ത് ആദ്യമായി ഒരു സ്വർണ്ണക്കട തുടങ്ങുന്നുണ്ട്. പണിയെല്ലാം കഴിഞ്ഞു, അവിടെത്തെ ആദ്യത്തെ സ്വർണക്കടയാണ്. സ്വർണ ഖനത്തിയൊന്നുമില്ല ആരെങ്കിലും കുഴിച്ചു കൊണ്ടുവരുന്ന സ്വർണം നമ്മൾ ആഭരണമാക്കും അത്രയേയുള്ളൂ,' സന്തോഷ് ടി കുരുവിള കൂട്ടിച്ചേർത്തു.

Content Highlights: Santhosh T Kuruvila recently shared details about the upcoming Malayalam gangster film starring Mammootty. According to him, the movie will showcase Mammootty in a gritty gangster role with high-intensity action sequences.

To advertise here,contact us