'അടുത്ത ഐ പി എല്ലിൽ അജു വർഗീസ് ബാറ്റ് ചെയ്യണം', ചിരിപ്പിച്ച് നടന്റെ ക്രിക്കറ്റ് കളി

ഐ.പി.എല്ലിൽ ധോണിക്ക് വേണ്ടി എൻട്രി സോങ്ങായി ഉപയോഗിക്കുന്ന 'പൊട്ട് വച്ച തങ്കക്കുടം' എന്ന പാട്ടിലാണ് അജു ബാറ്റ് ചെയ്യാൻ തുടങ്ങുന്നത്.

'അടുത്ത ഐ പി എല്ലിൽ  അജു വർഗീസ് ബാറ്റ് ചെയ്യണം', ചിരിപ്പിച്ച് നടന്റെ ക്രിക്കറ്റ് കളി
dot image

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടൻമാരിൽ ഒരാളാണ് അജു വർഗീസ്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് അജു. താരത്തിന്റെ കോമഡി നിറഞ്ഞ വിഡിയോകൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ദിവസം ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന്റെ ഓളമാണ് സോഷ്യൽ മീഡിയ എങ്ങും. സഞ്ജുവിനെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് എത്തിയത്. ഇതിനിടയിൽ അജു വർഗീസിന്റെ ഒരു രസകരമായ റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കുട്ടികൾക്കൊപ്പം മുറ്റത്തു നിന്ന് ക്രിക്കറ്റ് കളിക്കുന്ന അജുവുന്റെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ഐ.പി.എല്ലിൽ ധോണിക്ക് വേണ്ടി എൻട്രി സോങ്ങായി ഉപയോഗിക്കുന്ന 'പൊട്ട് വച്ച തങ്കക്കുടം' എന്ന പാട്ടിലാണ് അജു ബാറ്റ് ചെയ്യാൻ തുടങ്ങുന്നത്. റീലിന്റെ തുടക്കത്തിൽ പൊരിഞ്ഞ പോരാട്ടമാണെന്ന് തോന്നുമെങ്കിലും പിന്നീടാണ് റിയാലിറ്റി. ഒരു ബോളു പോലും ബാറ്റിൽ കൊള്ളിക്കാൻ പറ്റാതെ ആണ് അജു കളികുന്നത്. തമാശ നിറഞ്ഞ നിരവധി ഡയലോഗുകളാണ് റീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിവിന്റെ എപിക് ഡയലോഗായ 'നല്ല തണുത്ത കാറ്റുണ്ടല്ലേ'യും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്നത് എല്ലാം സത്യമല്ല അതിന് പിന്നിലെ യാഥാർഥ്യം എന്നാണ് വിഡിയോയ്ക്ക് അജു ക്യാപ്ഷൻ നൽകിയിരുന്നത്. വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളും കോമഡിയാണ്. 'അടുത്ത ഐപിഎലിൽ അജു വർഗീസ് ബാറ്റ് ചെയ്യണം' എന്നാണ് ആരാധകർ കളിയാക്കി കമന്റുകൾ ചെയ്യുന്നത്.

അതേസമയം, അഖിൽ സത്യൻ സംവിധാനത്തിൽ നിവിൻ പൊളി നായകനായ സർവം മായാ എന്ന ചിത്രമാണ് അജുവിന്റേതായി അവസാനം തിയേറ്ററിൽ ഇറങ്ങിയത്. തിയേറ്ററിൽ നിന്ന് കോടികളാണ് ചിത്രം നേടിയത്. നിവിൻ പോളിയുടെ തിരിച്ചു വരവായാണ് ആരാധകർ ചിത്രത്തെ ഏറ്റെടുത്തിരുന്നത്.

Content Highlights: Aju Varghese’s cricket match reel is making social media laugh. The Malayalam actor’s funny antics on the field have gone viral, delighting fans with hilarious moments and memes.

dot image
To advertise here,contact us
dot image