തകർക്കാനുള്ള റെക്കോർഡ് എല്ലാം എടുത്തോ, പ്രീ സെയിൽ തൂക്കി ധുരന്ദർ 2 ; ഞെട്ടിച്ച് രൺവീർ ചിത്രം

ബോളിവുഡ് ചിത്രം സ്ത്രീ 2 പെയ്ഡ് പ്രീമിയറിലൂടെ നേടിയ 8.75 കോടിയെ ധുരന്ദർ 2 വളരെ വേഗം മറികടക്കുമെന്നാണ് കണക്കുകൂട്ടൽ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗം മാർച്ച് 19 ന് റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോയുടെ അഡ്വാൻസ് ബുക്കിംഗ് ഇന്നലെ തുടങ്ങിയിരുന്നു. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കാൻ പോകുന്നതെന്ന സൂചനകളാണ് ബുക്കിംഗ് ട്രെൻഡ് നൽകുന്നത്.

ബുക്കിംഗ് തുടങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് അഞ്ച് കോടിയോളമാണ് സിനിമ പ്രീ ബുക്കിങ്ങിൽ നിന്ന് നേടിയിരിക്കുന്നത്. കേരളത്തിൽ സിനിമയുടെ അഡ്വാൻസ് സെയിൽസ് 20 ലക്ഷം മറികടന്നു. ബോളിവുഡ് ചിത്രം സ്ത്രീ 2 പെയ്ഡ് പ്രീമിയറിലൂടെ നേടിയ 8.75 കോടിയെ ധുരന്ദർ 2 വളരെ വേഗം മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിനം 50 കോടിക്ക് മുകളിൽ സിനിമ നേടുമെന്നാണ് പ്രവചനം. ചിത്രം മാർച്ച് 18 ന് വൈകുന്നേരം അഞ്ച് മണി മുതൽ പ്രദർശനം ആരംഭിക്കും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഏരീസ് പ്ലസ്, പിവിആർ, സിനിപോളിസ് തുടങ്ങിയ സ്‌ക്രീനുകളിലാണ് ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. കൂടുതൽ സ്‌ക്രീനുകളിൽ ഉടൻ റിസർവേഷൻസ് തുടങ്ങും. ആഗോള തലത്തിൽ മാർച്ച് 19 നാണ് സിനിമ പുറത്തിറങ്ങുന്നത്. സിനിമയുടെ ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളുടെ ബുക്കിംഗ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ഒരു പക്കാ ആക്ഷൻ ചിത്രമാകും രണ്ടാം ഭാഗം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. നിറയെ വയലൻസും ആക്ഷനും കൊണ്ട് സമ്പന്നമാണ് ട്രെയ്‌ലർ. രൺവീർ സിങിന്റെ അത്യുഗ്രൻ പ്രകടനം തന്നെ സിനിമ ഉറപ്പ് നൽകുമെന്നും ട്രെയ്‌ലറിലൂടെ ചിത്രത്തിന്റെ മേക്കേഴ്‌സ് ഉറപ്പ് നൽകുന്നുണ്ട്. 4 മണിക്കൂറിനടുത്ത് സിനിമയ്ക്ക് ദൈർഘ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സിനിമയുടെ ആദ്യ ഭാഗം മൂന്ന് മണിക്കൂറും 34 മിനിറ്റുമായിരുന്നു. റൺ ടൈം കൂടുതലായിട്ടും സിനിമ പ്രേക്ഷകരെ ആകർഷിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിനും 1000 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ ആകുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

#Dhurandhar2 Kerala preview presales touch ₹20L from 170+ shows. Solid start!! 💥 pic.twitter.com/kQiDvQ5v2E

ധുരന്ദർ- ദി റിവജ് എന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്.

Content Highlights: Ranveer singh film Dhurandhar 2 creates record in pre sale within 24 hours

To advertise here,contact us