പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയ വമ്പൻ വിജയ ചിത്രമായിരുന്നു കൽക്കി 2898 എഡി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിക്ക് മുകളിലാണ് നേടിയത്. ചിത്രത്തിൽ സുപ്രീം യാഷ്കിൻ എന്ന വില്ലനായി കമൽ ഹാസനും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനായി കമൽ ഹാസൻ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ യുഗി സേതു.
'കൽകിയിൽ 20 ദിവസം അഭിനയിക്കുന്നതിന് കമൽ ഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാലറി വാങ്ങുന്ന നടനെന്ന് പറഞ്ഞു. ഒരു ദിവസം ഒരു മില്യൺ ഡോളറാണ് സാറിന്റെ വരുമാനം എന്ന് പറഞ്ഞു. അദ്ദേഹം എന്നെ നേരെ കൽക്കിയുടെ നിർമാതാവായ അശ്വിനി ദത്തിന്റെ പക്കൽ കൂട്ടികൊണ്ട് പോയി. ഞാൻ അവരോട് ഇതേ കാര്യം പറഞ്ഞു. അപ്പോൾ അവർ കമൽ സാർ വെറും 10 ദിവസം മാത്രമാണ് ഡേറ്റ് നൽകിയതെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം രണ്ട് മില്യൺ ഡോളറാണ് കമൽ സാർ വാങ്ങുന്നത്',നടന്റെ വാക്കുകൾ.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. കമൽ ഹാസനും അമിതാഭ് ബച്ചനും തമ്മിലുള്ള ഭാഗങ്ങൾ ആണ് നിലവിൽ ചിത്രീകരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം ആരാധകരെ ഞെട്ടിച്ചിരുന്നു. തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവാണ് ദീപിക പദുകോൺ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
#KamalHaasan sir is the highest paid actor in India, 150 crores for 20 days in #Kalki2898AD. I mentioned this to Kamal sir at his birthday, and immediately he introduced me to the producer Aswani Dutt. I thanked him, and But he said, it was only for 10 days, not 20 - #YugiSethu👏 pic.twitter.com/KT6zJdV8wG
2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.
Content Highlights: Kamal haasan is paid 150 crores for 10 days as remunaration in prabhas film kalki 2898 ad