അല്ലു സിരീഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് ബേസില്‍ ജോസഫും

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് ഒരു ചിത്രം ഒരുങ്ങുന്നുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു

നടനും അല്ലു അര്‍ജുന്റെ സഹോദരനുമായ അല്ലു സിരീഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മലയാളി താരം ബേസില്‍ ജോസഫും. നവദമ്പതികള്‍ക്കൊപ്പം അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും ബേസിലിനൊപ്പം നില്‍ക്കുന്ന വീഡിയോയും ഫോട്ടോസുമാണ് പുറത്തു വന്നിരിക്കുന്നത്. പ്രീ വെഡ്ഡിംഗ് റിസപ്ഷനാണ് താരം എത്തിയത്.

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് ഒരു ചിത്രം ഒരുങ്ങുന്നുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധായകനായി ജേക്‌സ് ബിജോയി ആണ് എത്തുന്നതെന്ന റിപ്പോര്‍ട്ടു വന്നിരുന്നു. ഒരു സൂപ്പര്‍ ഹീറോ ചിത്രമാണ് വരുന്നതെന്ന ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.

തെന്നിന്ത്യില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങളാണ് അല്ലു സിരീഷിന്റെ വിവാഹത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം താര നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. ഹൈദരാബാദില്‍ വച്ചു നടന്ന പെള്ളി കൊടുകു ചടങ്ങിനാണ് ഇരുവരും എത്തിയത്.

Actor-director #BasilJoseph at #AlluSirish and #Nayanika’s pre-wedding reception. Time to confirm the news?#AlluArjun pic.twitter.com/7hCRaWBR5l

Content Highlights: Basil Joseph also attended Allu Sirish's wedding

To advertise here,contact us