ഭാവി വരന്‍റെ ആ ആവശ്യം അംഗീകരിക്കാനായില്ല: നിശ്ചയം വരെ കഴിഞ്ഞ ബന്ധത്തില്‍ നിന്നും തൃഷ പിന്മാറാനുള്ള കാരണം

തൃഷയുടെ മുന്‍ വിവാഹ നിശ്ചയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

വിജയ്-സംഗീത വിവാഹ മോചന വാര്‍ത്തകള്‍ തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ രംഗത്തുമെല്ലാം വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചത്. ഇതിനു ശേഷം നടി തൃഷ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഇപ്പോള്‍ നടിയുടെ സ്വകാര്യ ജീവിതം അന്വേഷിച്ച് പോകുകയാണ് സോഷ്യല്‍ മീഡിയ. തൃഷ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണമായിരുന്നു എല്ലാവരും തിരഞ്ഞത്.

തൃഷ തന്നെ അഭിമുഖങ്ങളിലൂടെ പലതവണ പറഞ്ഞിട്ടുണ്ട് വിവാഹത്തിന് താൽപര്യമില്ലെന്ന്. എന്നാല്‍ തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. എന്നാല്‍ വിവാഹത്തിന് തൊട്ട് മുന്‍പ് തൃഷ തന്നെ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

2015 ജനുവരി 23നാണ് തൃഷയും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ വരുണ്‍ മനിയനുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാല്‍ മെയ്യിൽ തൃഷ തന്നെ ആ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ അന്ന് എന്തിനാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് തൃഷ വ്യക്തമാക്കിയിരുന്നു. 'ഞാന്‍ വിവാഹം കഴിക്കാനിരുന്ന വ്യക്തി എന്നോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞു. സിനിമകള്‍ക്ക് പകരം വിവാഹ നിശ്ചയം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഗര്‍ഭിണിയായാല്‍ മാത്രമേ ഞാന്‍ ഇടവേളയെടുക്കൂ. നായിക വേഷം കിട്ടാതെ വന്നാല്‍ എന്റെ ഇമേജിന് ചേര്‍ന്ന വേഷം തിരഞ്ഞെടുക്കും. അല്ലാതെ സിനിമയില്‍ നിന്നും മാറി നില്‍ക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കാനാണ് എനിക്കിഷ്ടം' എന്നാണ് അന്ന് തൃഷ പറഞ്ഞത്.

Content Highlights: Trisha's previous engagement news goes viral on social media

To advertise here,contact us