സംഗീതാസ്വദകരുടെ ഏറ്റവും പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് മിന്മിനി. 'ചിന്ന ചിന്ന ആസൈ', പാതിരാവായി നേരം….ഈ ഗാനങ്ങളൈാക്കെ ഇപ്പോഴും എല്ലാവരുടെയും ഫേവറൈറ്റ് ലിസ്റ്റിലുള്ള ഗാനങ്ങളാണ്. ഇപ്പോഴിതാ മലയാളികളുടെ ഇടയിലേക്ക് മറ്റൊരു ഗാനവുമായി വന്നെത്തിയിരിക്കുകയാണ് മിന്മിനി. സ്പായിലെ 'ഹൃദയവതി…' എന്ന ഗാനത്തിലൂടെയാണ് മിന്മിനി വീണ്ടും മലയാളികളുടെ മനം കവരുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്തകളിലൂടെയും മിന്മിനിയെ സംഗീത ലോകത്ത് നിന്ന് പലരും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്നെ ആരും മാറ്റനിര്ത്തിയതല്ലെന്നും താന്‍ സ്വയം മാറി നിന്നതാണെന്നാണ് മിന്മിനി പറയുന്നത്. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'എന്നെ ഇതുവരെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഞാന്‍ ആണ് മാറി നിന്നത്. പാടാന്‍ അവസരമില്ലാതെ മാറി നിന്ന ഗായികയായിരുന്നില്ല. പാടാന്‍ കഴിയാതിരുന്ന സമയത്തും അവസരങ്ങള്‍ വന്നു. കഴിവുള്ളവരെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം എല്ലായിടത്തുമുണ്ട്. വളരെയധികം സന്തോഷവും സംതൃപ്തിയുമുണ്ട്.
ഞാന്‍ ഫീല്‍ഡിലേക്ക് വന്ന കാലം തൊട്ട് എന്നെ എല്ലാവരും സ്നേഹിക്കുന്നുണ്ട് എന്റെ പാട്ട് ഇഷ്ടപ്പെടുന്നുണ്ട് ആ സ്നേഹം ഇപ്പോഴും കിട്ടുന്നതാണ് എനിക്ക് കിട്ടുന്ന അവാര്‍ഡ്'- മിന്മിനി പറഞ്ഞു.
Content Highlights: Minmini returns to Malayalis with a new song