'ആറാം ക്ലാസ്സിൽ തുടങ്ങിയ പ്രണയം തീരുന്നത് 30 ാം വയസിൽ, മുൻ ഭർത്താവിനെ ഈയടുത്തും കണ്ടു; ലെന

ആദ്യ വിവാഹം ചെയ്തതിന് കാരണം മുൻഭർത്താവുമായി ഞാൻ ആറാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു എന്നതാണ്. സ്കൂൾ റൊമാൻസായിരുന്നു. അത് വിവാഹത്തിലെത്തി. പിന്നെ ഞങ്ങൾക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി.

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ലെന. വർഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹവും വേർപിരിയലിനെക്കുറിച്ചും സംസാരിക്കുകയാണ് നടി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

' 30 ാം വയസിലാണ് ഞാൻ ഡിവോഴ്സ് ആയത്. അതൊരു പ്രാക്ടിക്കൽ തീരുമാനം ആയിരുന്നു. 12 വയസിൽ തുടങ്ങിയ പ്രണയം തീരുന്നത് എന്റെ 30 ാം വയസിലാണ്. ആദ്യ വിവാഹം ചെയ്തതിന് കാരണം മുൻഭർത്താവുമായി ഞാൻ ആറാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു എന്നതാണ്. സ്കൂൾ റൊമാൻസായിരുന്നു. അത് വിവാഹത്തിലെത്തി. പിന്നെ ഞങ്ങൾക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി. നല്ല സുഹൃത്തുക്കളായിരുന്നു. അത് രസമായിരുന്നു. 23 വയസിലാണ് വിവാ​ഹം ചെയ്തത്. രണ്ട് തലങ്ങളിലേക്കാണ് ഞങ്ങൾ വളർന്നത്. ഞങ്ങൾ രണ്ട് പേരുടെയും താൽപര്യം തീർത്തും വ്യത്യസ്തമായിരുന്നു.

ഏഴര വർഷം ഞങ്ങൾ വിവാഹിതരായിരുന്നു. വിവാഹമോചന സമയത്ത് വെെകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രായോ​ഗിക തീരുമാനമായിരുന്നു. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങൾ വേർപിരിഞ്ഞത്. ഞങ്ങൾ സുഹൃത്തുക്കളാണ്. ഈയടുത്തും മുൻഭർത്താവിനെ കണ്ടു. സ്ത്രീകൾ പെട്ടെന്ന് പക്വതയിലെത്തും. എന്നാൽ അപ്പുറത്തുള്ള ടീനേജ് മെെൻഡുള്ളയാൾക്ക് ഫണ്ണായ കാര്യങ്ങൾ ചെയ്യണം. എന്തിനാണിത്ര സീരിയസാക്കുന്നത്, ഫ്ലാറ്റും വീടും വാങ്ങുന്നതെന്തിനാണ്, നമുക്ക് റിലാക്സ് ചെയ്ത് പോകാം എന്നായിരുന്നു മുൻഭർത്താവിന്റെ മനോഭാവം. വിവാഹ മോചനത്തിന് ശേഷം താൻ സ്വയം പര്യാപ്തയായി. വിവാഹസമയത്ത് എനിക്ക് സാമ്പത്തികമായി ഒന്നുമില്ലായിരുന്നു. ഞാൻ എന്റെ ജീവിതം ആദ്യം മുതൽ പ്ലാൻ ചെയ്തു, ' ലെന പറഞ്ഞു.

Content Highlights: Lena spoke candidly about her first marriage in a recent interview. She reflected on the challenges that led to the separation. The actress shared how the experience shaped her personal growth.

To advertise here,contact us