

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു എക്കോ. ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. സന്ദീപ് പ്രദീപ്, സൗരഭ് സച്ച്ദേവ, ബിയാന മോമിന്, വിനീത്, നരേന് തുടങ്ങിയവരൊക്കെയായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. മലയാളത്തിനു പുറമെ നിരവധിപ്പേരാണ് ചിത്രത്തിനു അഭിനന്ദനവുമായി എത്തിയത്.
എക്കോ സിനിമയ്ക്ക് അഭിനന്ദനവുമായി ധനുഷും എത്തിയിരിന്നു. 'എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നും നടി ബിയാന മോമിന് അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും ലോക നിലവാരത്തിലുള്ള പ്രകടനമാണ് അവര്‍ നടത്തിയെതെന്നും' ആണ് ധനുഷ് അന്ന് എക്സിലൂടെ കുറിച്ചത്.
ഇപ്പോഴിതാ ദിന്‍ജിത്ത് ധനുഷുമായി കണ്ടുമുട്ടിയതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ്. 'ഇന്നലെ ധനുഷ് സാറിനെ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഞങ്ങളുടെ കിഷ്കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളെ അദ്ദേഹം അഭിനന്ദിച്ചു' എന്നാണ് ദിന്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. മ്ലാത്തി ചേടത്തിയുടെ അഭിനയത്തെ അഭിനന്ദിച്ചുവെന്നും ആ വേഷം കൈകാര്യം ചെയ്ത നടി ബിയാന മോമിന് എങ്ങനെ ഈ സിനിമയിലേക്കെത്തിച്ചെന്നും ധനുഷ് ചോദിച്ചുവെന്നും ദിന്‍ജിത്ത് കുറിച്ചു.
കിഷ്കിന്ധ കാണ്ഡത്തിലെ വിജയരാഘവന്റെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും സന്ദീപിനും വിജയരാഘവേട്ടനുമുള്ള അദ്ദേഹത്തിന്റെ ആശംസകള്‍ അറിയിക്കാന്‍ എന്നോട് പറയുകയും ചെയ്തുവെന്നും ദിന്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: Director shares Dhanush's words about the movie Echo