ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ടോളിവുഡിലെ പ്രിയ ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും വിവാഹിതരാകാൻ പോകുന്ന എന്ന അഭ്യൂഹങ്ങൾ സിനിമാലോകത്ത് പാറിനടക്കാൻ തുടങ്ങിയിട്ട് നാൾ ഏറെയായി. ഇത്രയും നാൾ ഈ വാർത്തകളോടെല്ലാം മൗനം പാലിച്ച രശ്മികയും വിജയ്യും അടുത്തിടെയാണ് വിവാഹവാർത്തകൾ സ്ഥിരീകരിച്ചിരിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുതാരങ്ങളും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹത്തിനായി ഉദയ്പൂർ ഒരുങ്ങി കഴിഞ്ഞു. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ രശ്മികയും വിജയ്യും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇരു താരങ്ങളുടെയും സമ്പത്ത് എത്രയെന്നാണ് ആരാധകർ തിരയുന്നത്. ഇരുവരുടെയും ആസ്തികൾ കൂട്ടിയാൽ ഏകദേശം 130 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2025-ൽ രശ്മികയുടെ ആസ്തി 66 കോടി രൂപയായി കണക്കാക്കപ്പെടുന്നു, ഇത് അവരെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന നടിമാരിൽ ഒരാളാക്കി മാറ്റുന്നു. ഒരു സിനിമയ്ക്ക് ഏകദേശം 4 കോടി രൂപയാണ് നടിയുടെ പ്രതിഫലം.
'ഡിയർ ഡയറി' (Dear Diary) എന്ന പേരിൽ സ്വന്തമായി ഒരു പെർഫ്യൂം ബ്രാൻഡ് രശ്മികയ്ക്കുണ്ട്. ബംഗളൂരുവിൽ 8 കോടി രൂപ വിലമതിക്കുന്ന വീടിന് പുറമെ കൂർഗ്, ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലും നടിയ്ക്ക് സ്വന്തമായി വീടുകളുണ്ട്. കൂർഗിലെ വിരാജ്പേട്ടിലുള്ള വില്ലയ്ക്ക് ഏകദേശം 8 കോടി രൂപ വിലവരും. മറ്റു നടിമാരെ പോലെ തന്നെ കോടികൾ വില വരുന്ന വാഹനങ്ങൾ നടിയുടെ ഗാരേജിൽ ഉണ്ട്. റേഞ്ച് റോവർ സ്പോർട്ട്, ഔഡി Q3, മെഴ്സിഡസ് ബെൻസ് സി-ക്ലാസ് എന്നിവ രശ്മികയുടെ വാഹനശേഖരത്തിലുണ്ട്.
അതേസമയം , വിജയ് ദേവരകൊണ്ടയുടെ ആസ്തി 66 കോടിക്കും 70 കോടിക്കും ഇടയിലാണെന്നാണ് റിപ്പോർട്ടുകൾ. ഒരു സിനിമയ്ക്ക് 12 മുതൽ 15 കോടി രൂപ വരെയാണ് വിജയ് വാങ്ങുന്ന പ്രതിഫലം. 'റൗഡി വിയർ' (Rowdy Wear) എന്ന ഫാഷൻ ബ്രാൻഡും 'ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്' എന്ന വോളിബോൾ ടീമിന്റെ ഉടമസ്ഥാവകാശവും വിജയ്ക്കുണ്ട്. ഇൻസ്റ്റഗ്രാമിലെ ഒരു പ്രൊമോഷണൽ പോസ്റ്റിന് ഏകദേശം 40 ലക്ഷം രൂപ വരെ താരം ഈടാക്കുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 15 കോടി രൂപയുടെ ബംഗ്ലാവുണ്ട്. കൂടാതെ 30 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റും താരത്തിനുണ്ട്. ബിഎംഡബ്ല്യു 5 സീരീസ്, ഫോർഡ് മസ്താംഗ്, റേഞ്ച് റോവർ എന്നിവ വിജയ്യുടെ ഗാരേജിലുണ്ട്.
Content Highlights: A comparison of the estimated net worth of Rashmika Mandanna and Vijay Deverakonda. Both actors earn significantly through films, endorsements, and brand collaborations. Vijay Deverakonda also has business ventures that contribute to his overall wealth.