ബി ഉണ്ണികൃഷ്ണൻ സിനിമ നന്നായി എടുക്കുന്ന ആൾ, പൊളിറ്റിക്സിനെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ട്: മോഹൻലാൽ

'ഉണ്ണികൃഷ്ണന്റെ അഞ്ച് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആ അഞ്ചും എന്നെ സംബന്ധിച്ച് ആക്ടർ എന്ന നിലയിൽ സന്തോഷം പകർന്ന സിനിമകളാണ്'

ബി ഉണ്ണികൃഷ്ണൻ സിനിമ നന്നായി എടുക്കുന്ന ആൾ, പൊളിറ്റിക്സിനെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ട്: മോഹൻലാൽ
dot image

പൊളിറ്റിക്സിനെ കുറിച്ച് നല്ല ധാരണ ഉള്ള ആളാണ് ബി ഉണ്ണികൃഷ്ണൻ എന്നും നന്നായിട്ട് സിനിമ എടുക്കുന്ന ആളാണ് അദ്ദേഹമെന്നും മോഹൻലാൽ. ഉണ്ണികൃഷ്ണനോടൊപ്പം വർക്ക് ചെയ്ത അഞ്ച് സിനിമകളും ഒരു ആക്ടർ എന്ന നിലയിൽ തനിക്ക് വലിയ സന്തോഷം നൽകിയ സിനിമകൾ ആണെന്നും മോഹൻലാൽ പറഞ്ഞു. നിവിൻ പോളിയെ നായകനാക്കി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പ്രതിഛായ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

'പൊളിറ്റിക്സിനെ കുറിച്ച് നല്ല ധാരണ ഉള്ള ആളാണ് ബി ഉണ്ണികൃഷ്ണൻ. രാഷ്ട്രീയം, രാഷ്ട്രത്തിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. ആ ധാരണ ഈ സിനിമയിലൂടെ കാണിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉണ്ണികൃഷ്ണന്റെ അഞ്ച് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആ അഞ്ചും എന്നെ സംബന്ധിച്ച് ആക്ടർ എന്ന നിലയിൽ സന്തോഷം പകർന്ന സിനിമകളാണ്. സിനിമകളെക്കുറിച്ച് നല്ല ധാരണയുള്ള, നന്നായിട്ട് സിനിമ എടുക്കുന്ന ആളാണ് ഉണ്ണികൃഷ്‌ണൻ. ഉണ്ണികൃഷ്ണനും ഞാനുമായി ചേർന്ന് ചെയ്തത് പൊലീസ് സ്റ്റോറികളാണ്. ഒരുപാട് പൊലീസ് ഓഫീസർസ് നമ്മളോട് സംസാരിക്കുമ്പോൾ വളരെ എടുത്തു പറഞ്ഞിട്ടുള്ള ഒരുപാട് സന്ദർഭങ്ങൾ അത്തരം സിനിമകളിൽ ഉണ്ടായിട്ടുണ്ട്', മോഹൻലാലിന്റെ വാക്കുകൾ.

നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. പെരുന്നാൾ റിലീസായി ചിത്രം തിയയറ്ററുകളിലെത്തും എന്നാണ് സൂചന.

വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Mohanlal talks about b unnikrishnan and his film, political awareness

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us