അന്ന് തിയേറ്ററിൽ പരാജയമായി, പിന്നീട് കൾട്ട് പടമായി; റാ വൺ രണ്ടാം ഭാഗത്തെക്കുറിച്ച് മനസുതുറന്ന് സംവിധായകൻ

ഇന്ത്യന്‍ സിനിമ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര മികവോടെയൊരുക്കിയ റാ-വണ്ണിലെ വിഎഫ്ക്‌സ് രംഗങ്ങളും സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ വിഷനും ഷാരൂഖ് ഖാന്റെ വ്യത്യസ്തമായ സിനിമയൊരുക്കാനുള്ള ശ്രമവുമൊക്കെ പിന്‍കാലത്ത് പ്രശംസ നേടി

ഷാരൂഖ് ഖാന്‍ നായകനായി 2011 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റാ വണ്‍. ചിത്രത്തില്‍ ജീ-വണ്‍ എന്ന സൂപ്പര്‍ ഹീറോയായിട്ടാണ് ഷാരൂഖ് ഖാന്‍ അഭിനയിച്ചത്. ഷാരൂഖ് ഖാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായിരുന്നു റാ-വണ്‍. വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം വമ്പൻ ഹൈപ്പോടെയാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ റാ-വണ്ണിനെ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകൻ അനുഭവ് സിൻഹ. 'റാ വൺ 2 ചെയ്യാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാൽ റാ വൺ 2 ചെയ്യണമെങ്കിൽ രണ്ടോ മൂന്നോ വർഷമെടുക്കും. ആ സമയം അത്രയും ഷാരൂഖ് ഖാനും ഫ്രീ ആയിരിക്കണം. കാരണം അദ്ദേഹം ഇപ്പോൾ തുടർച്ചയായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയാണ്', സംവിധായകന്റെ വാക്കുകൾ.

തിയേറ്ററിൽ പരാജയമായെങ്കിലും കാലങ്ങള്‍ക്ക് ശേഷം റാ-വണ്‍ ഒരു കള്‍ട്ടായി മാറി. ഇന്ത്യന്‍ സിനിമ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര മികവോടെയൊരുക്കിയ റാ-വണ്ണിലെ വിഎഫ്ക്‌സ് രംഗങ്ങളും സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ വിഷനും ഷാരൂഖ് ഖാന്റെ വ്യത്യസ്തമായ സിനിമയൊരുക്കാനുള്ള ശ്രമവുമൊക്കെ പിന്‍കാലത്ത് പ്രശംസ നേടി. പതിയെ റാ-വണ്‍ അതിന്റേതായ ആരാധകരിലേക്ക് എത്തി. ഇന്നും ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വിഎഫ്എക്‌സ് രംഗങ്ങളുടെ പേരില്‍ റാ വണ്‍ പ്രശംസിക്കപ്പെടാറുണ്ട്.

അതേസമയം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന കിംഗ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ഖാൻ ചിത്രം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. ആദ്യം ഡിസംബർ 4 ന് ആയിരുന്നു റിലീസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നവംബർ അവസാന വാരം ബിഗ് ബജറ്റ് ചിത്രം രാമായണ പുറത്തിറങ്ങുന്നതിനാൽ ക്രിസ്മസിലേക്ക് റിലീസ് മാറ്റിവെക്കാൻ കിംഗ് ടീം തീരുമാനിക്കുകയായിരുന്നു എന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു.

#Raone Director #AnubhavSinha in His Latest 🎙️ "I Am Really Interested in #Raone2 But It Will Take 2 to 3 Years To Make #Raone2. So Have To Check When #ShahRukhKhan is Available For That 2 to 3 Years as He Is Doing Back To Back Movies Now A Days." pic.twitter.com/ebrwyvqs11

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗിനുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.

Content Highlights: Anubhav Sinha talks about the possibility of second part of ra one starring shahrukh khan

To advertise here,contact us