ഇലക്ഷൻ കഴിയാതെ ജനനായകൻ തിയേറ്ററിലേക്ക് ഇല്ല; ടിക്കറ്റ് എടുത്തവർ പണം തിരികെ വാങ്ങണമെന്ന് വിദേശ വിതരണക്കാർ

ജനനായകൻ ഏപ്രിൽ അവസാനം വരെ തിയേറ്ററുകളിൽ എത്തില്ലെന്നാണ് കന്നഡ വിതരണക്കാരായ യോർക്ക് സിനിമാസ് പറയുന്നത്.

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ തമിഴ്നാട് ഇലക്ഷന് കഴിയാതെ ചിത്രം എത്തില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഫെബ്രുവരിയിൽ ജന നായകൻ റിലീസ് ചെയ്തേക്കുമെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും, ചിത്രത്തിന്റെ കാനഡ വിതരണക്കാരുടെ പ്രസ്താവനയാണ് ആരാധകരെ നിരാശരാകുന്നത്. ചിത്രം ഏപ്രിൽ അവസാനം വരെ തിയേറ്ററുകളിൽ എത്തില്ലെന്നാണ് കന്നഡ വിതരണക്കാരായ യോർക്ക് സിനിമാസ് പറയുന്നത്. 'ജന നായകൻ' റിലീസ് തീയതി സ്ഥിരീകരിച്ചു കഴിഞ്ഞാൽ, യോർക്ക് സിനിമാസിന്റെ എല്ലാ വിശ്വസ്ത അംഗങ്ങൾക്കും മുൻഗണനാ ബുക്കിംഗ് ആക്‌സസ് ലഭിക്കുമെന്ന് യോർക്ക് സിനിമാസിന്റെ ഔദ്യോഗിക പ്രസ്താവന ഉറപ്പാക്കിയിട്ടുണ്ട്. റീഫണ്ട് ലഭിക്കാത്തവർക്ക് തിയേറ്ററിൽ എത്തി പണം തിരികെ വാങ്ങാമെന്നും ഇവർ പറയുന്നുണ്ട്.

കാനഡ വിതരണക്കാരന്റെ ഈ ഔദ്യോഗിക പ്രസ്താവനയോടെ, തമിഴ്‌നാട് നിയമസഭ പൂർത്തിയായതിനുശേഷം മാത്രമേ ദളപതി വിജയ്‌യുടെ അവസാന ചിത്രം റിലീസ് ചെയ്യുകയുള്ളൂ എന്ന് അനുമാനിക്കാം. നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇപ്പോഴും മൗനം പാലിക്കുന്നുണ്ടെങ്കിലും, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 മെയ് അല്ലെങ്കിൽ ജൂണിൽ റിലീസ് ചെയ്തേക്കാമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

BREAKING: Canada Distributor York Cinemas has announced #JanaNayagan wont be releasing till April 30th. pic.twitter.com/1a90zxgvfM

വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights: Jana Nayak will not release in theaters until after the election period. The delay has affected overseas screenings and advance bookings. Foreign distributors are demanding refunds for ticket holders.

To advertise here,contact us