പിള്ളേർ മൊത്തം ജെൻസികൾ ആയിരുന്നു, മമ്മൂക്കയെ ഞാൻ സെറ്റിൽ കണ്ടില്ല; ലക്ഷ്മി മേനോൻ

എനിക്ക് വയ്യാത്ത ഒരു ദിവസം ഫുൾ എന്റെ പോഷൻസ് ഒക്കെ കട്ട് ചെയ്ത് വീട്ടിൽ പോയിക്കൊള്ളാൻ പറഞ്ഞു. ഹോസ്പിറ്റലിൽ കൊണ്ട് പോയി, ഭയങ്കര ജെൻസി പിള്ളേരാ അവർക്ക് ഞാൻ ചേച്ചിയാണ്.

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടിയത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ലക്ഷ്മി മേനോനും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കിടുകയാണ് നടി. ചിത്രത്തിലെ പിള്ളേർ എല്ലാം ജെൻസികൾ ആയിരുന്നുവെന്നും മമ്മൂട്ടിയുടെ കാമിയോ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സെറ്റിൽ കണ്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'റോന്തിന്റെ സമയത്താണ് ചത്താ പച്ചയിലേക്ക് ഓഫർ വന്നത്. പ്രൊഡ്യൂസറായ ഷിഹാനും ഡയറക്ടർ അദ്വൈതും പിന്നെ ഷൗക്കത്തിക്കയും മിഥുൻ ചേട്ടനോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. കഥയൊക്കെ പറഞ്ഞ ശേഷം മിഥുൻ ചേട്ടനാണ് ഈ പടം നല്ലതായിരിക്കും നീ ചെയ്തോളാൻ പറയുന്നത്. ഡിഫറന്റ് എക്സ്പീരിയൻസ് ആയിരുന്നു എനിക്ക് ഈ സിനിമ.

റോന്ത് വെച്ച് നോക്കുമ്പോൾ കുറച്ചുകൂടി ഒരു ആക്ഷൻ പടം അല്ലേ, അപ്പോ ഫൈറ്റ് സീൻസ് എല്ലാം ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് റോപ്പിലൊക്കെ വന്ന് ആൾക്കാര ഇടിച്ചിടുന്നതൊക്കെ കാണുന്നത്. അതൊക്കെ നല്ലതായിരുന്നു. എനിക്ക് അതിൽ വൺ ടു അടിക്കായിരുന്നു പണി. പിന്നെ സ്ലൈഡ് ചെയ്ത് വന്നപ്പോൾ ഇത്തിരി ബാക്ക് പെയിൻ ഒക്കെ ഉണ്ടായിരുന്നു. നല്ല ഭയങ്കര കോപ്പറേറ്റീവ് ആയിട്ടുള്ള ടീം ആയിരുന്നു. എനിക്ക് വയ്യാത്ത ഒരു ദിവസം ഫുൾ എന്റെ പോഷൻസ് ഒക്കെ കട്ട് ചെയ്ത് വീട്ടിൽ പോയിക്കൊള്ളാൻ പറഞ്ഞു. ഹോസ്പിറ്റലിൽ കൊണ്ട് പോയി, ഭയങ്കര ജെൻസി പിള്ളേരാ അവർക്ക് ഞാൻ ചേച്ചിയാണ്. ഞാൻ മമ്മൂക്കയെ കണ്ടിട്ടില്ല, എനിക്ക് സീൻസ് ഉണ്ടായിരുന്നില്ല,' ലക്ഷ്മി മേനോൻ പറഞ്ഞു.

Content Highlights: Actor Lakshmi Menon shares insights and memories from the sets of Chatha Pacha, revealing her experience in the project.

To advertise here,contact us