പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ധുരന്ദർ. പിന്നാലെ ഒടിടിയിലെത്തിയപ്പോഴും ചിത്രം ചര്‍ച്ചയായി മാറി. രണ്‍വീര്‍ സിങ് നായകനായ ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് ഒടിടിയിലെത്തിയത്. സിനിമയിലെ ശരാരത്ത് എന്ന പാട്ടും അയേഷ ഖാന്റേയും ക്രിസ്റ്റല്‍ ഡിസൂസയുടേയും നൃത്തവും വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു സിനിമയുടെ പ്രീമിയർ ഷോയ്ക്ക് എത്തവേ പാപ്പരാസികളോടുള്ള നടിയുടെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.
പിന്നിൽ നിന്നും ഫോട്ടോയെടുക്കാൻ ശ്രമിച്ച പാപ്പരാസികളോടാണ് അയേഷ ഖാൻ രൂക്ഷമായി പ്രതികരിച്ചത്. 'നിങ്ങൾ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇതുചെയ്യരുത്. അതു നല്ലതല്ല' എന്നായിരുന്നു അയേഷ ഖാൻ പാപ്പരാസികളോട് പറഞ്ഞത്. സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന 'തു യാ മേം' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയപ്പോഴായിരുന്നു അയേഷ ഖാന്റെ പ്രതികരണം. നേരത്തെ ധുരന്ദറിൻ്റെ ഗാന ചിത്രീകരണത്തിനിടെയുണ്ടായ ബുദ്ധിമുട്ട് അയേഷ ഖാൻ തുറന്നുപറഞ്ഞിരുന്നു. പാട്ട് രംഗം ചിത്രീകരിച്ചത് തന്റെ ആര്ത്തവനാളുകളിലായിരുന്നുവെന്നാണ് അയേഷ് ഖാന് വെളിപ്പെടുത്തുന്നത്. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അയേഷ ഖാന് മനസ് തുറന്നത്.
രണ്ട് ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. അതികഠിനമായിരുന്നു. എന്റെ ആര്ത്തവനാളുകളിലായിരുന്നു ഷൂട്ട്. ആ ദിവസങ്ങളില്‍ നമ്മളൊരിക്കലും മികച്ച അവസ്ഥയിലായിരിക്കില്ല. വീര്‍ത്തിരിക്കുന്നത് കാരണം ഞാന്‍ മികച്ച അവസ്ഥയിലായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രണ്ട് ദിവസം നല്ല തിരക്കായിരുന്നു. സമയം കുറവായിരുന്നു. നല്ല ക്ഷീണിതരായിരുന്നു. ഡാന്‍സ് ചെയ്ത് എല്ലുകള്‍ പോലും വേദനിക്കാന്‍ തുടങ്ങി. ആര്‍ത്തവനാളുകള്‍ ആയതിനാല്‍ എന്റെ വികാരങ്ങളും നിയന്ത്രണത്തിലായിരുന്നില്ല. ഒടുവില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു, ആനന്ദാശ്രൂവായിരുന്നു അത്', എന്നാണ് താരം പറയുന്നത്.
#Dhurandhar actress #AyeshaKhan tells paps not to capture her from behind 😁 pic.twitter.com/UFo7yzA4Rn
ധുരന്ദർ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത്. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.
Content Highlights: Actress ayesh khan warns papparasi's to not capture her from backside, gets applauded from cinephiles