സൂര്യ- ജ്യോതിക പ്രണയത്തിന് ചുക്കാൻ പിടിച്ചത് രാധിക, വിവാഹത്തെ എതിർത്തത് സൂര്യയുടെ അമ്മ; ശിവകുമാർ

'വേറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്, ഇന്നവന്‍ രണ്ട് കുട്ടികളുടെ അച്ഛനായി'

താരദമ്പതികളിൽ ആരാധകർ ഏറെയുള്ളവരാണ് സൂര്യയും ജ്യോതികയും. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം 2006ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടെയും പ്രണയത്തിന് ചുക്കാൻ പിടിച്ചത് നടി രാധിക ആണെന്ന് പറയുകയാണ് സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ. സൂര്യ വളരെ നാണക്കാരനായിരുന്നുവെന്നും രാധികയായാണ് ജ്യോതികയോട് സംസാരിക്കാൻ നിർബന്ധിച്ച് സൂര്യയെ വിട്ടതെന്നും ശിവകുമാർ പറഞ്ഞു. സൂര്യ- ജ്യോതിക വിവാഹത്തിന് എതിർപ്പ് കാണിച്ചത് സൂയയുടെ 'അമ്മ ആയിരുന്നുവെന്നും നടൻ പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സെറ്റില്‍ സൂര്യ വളരെ സയലന്റ് ആയിരിക്കും, അധികം സംസാരിക്കുകയൊന്നുമില്ല. അങ്ങനെ മിണ്ടാതെ ഒരു സൈഡില്‍ ഇരുന്ന സൂര്യയോട് ഇങ്ങനെ ഇരിക്കല്ലേ സൂര്യ, പോയി സംസാരിക്കൂ, നോക്കൂ അവിടെ ജ്യോതികയുണ്ട്, ജ്യോതികയോട് പോയി സംസാരിക്ക് എന്ന് രാധിക പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു,' രാധിക പറഞ്ഞു.

ഇതിന് മറുപടിയായി 'വേറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്, ഇന്നവന്‍ രണ്ട് കുട്ടികളുടെ അച്ഛനായി' എന്ന് ശിവകുമാർ പറഞ്ഞു. അന്ന് രാധിക, സൂര്യയുടെയും ജ്യോതികയുടെയും വിവാഹത്തിന് സമ്മതിക്ക് അണ്ണാ എന്ന് പറഞ്ഞ് പിന്നാലെ നടക്കുമായിരുന്നു, അതൊന്നും ചെയ്യാന്‍ പാടില്ല എന്നായിരുന്നു എന്റെ മറുപടി. സൂര്യയും ഇടയ്ക്കിടെ ഫോണ്‍ ചെയ്ത് ചോദിക്കും, അക്കാ അപ്പ എന്ത് പറയുന്നു എന്ന്.

പക്ഷെ തന്നെ സംബന്ധിച്ച് സൂര്യയോട് ജ്യോതികയെ വിവാഹം ചെയ്യരുത് എന്ന് പറയാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു. പ്രശ്‌നം എല്ലാം സൂര്യയുടെ അമ്മയ്ക്കായിരുന്നു. നാല് നാലര വര്‍ഷം അവര്‍ പ്രണയിച്ചു, സത്യസന്ധമായ പ്രണയത്തിന് മുന്നില്‍ ഞങ്ങള്‍ സല്യൂട്ട് അടിച്ച് മുട്ട് മടക്കി,' ശിവകുമാര്‍ പറഞ്ഞു. താൻ അഭിനയിച്ച സിനിമകളിൽ നായികമാരോടൊപ്പം എത്ര ക്ലോസായി അഭിനയിച്ചു എന്ന് അറിയില്ലെന്നും, എന്നാൽ സൂര്യ പ്രണയ രംഗങ്ങളില്‍ പോലും തൊടാതെയാണ് അഭിനയിക്കുന്നത് എന്നും ശിവകുമാർ പറഞ്ഞു. അത്രയധികം പരിധികള്‍ സൂര്യ സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Sivakumar said Radhika Sarathkumar played a key role in bringing Suriya and Jyothika closer during their early film collaborations. He revealed that Suriya’s mother initially opposed the relationship and marriage. Despite family hesitation, Suriya and Jyothika continued their relationship and eventually tied the knot.

To advertise here,contact us