കരിയറിന്റെ തുടക്ക കാലത്ത് തന്റെ നിറത്തിൽ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്ന് രാധിക. കെ.വിശ്വനാഥ് ഒരുക്കിയ 'സ്വാതി മുത്ത്യ'ത്തിൽ കമൽ ഹാസനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കിട്ടാണ് രാധിക ഇക്കാര്യം പറയുന്നത്. അദ്ദേഹം ആൻ വളരെ വെളുത്തിരുന്നുവെന്നും അതിനാൽ കെട്ടിപിടിക്കുന്ന രംഗത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവപ്പെട്ടുവെന്നും രാധിക പറഞ്ഞു. ആ സീൻ ചിത്രീകരിക്കാൻ വേണ്ടി മാത്രം മണിക്കൂറുകൾ ചിലവാക്കിയെന്നും അവസാനം കാര്യം തുറന്നു പറഞ്ഞപ്പോൾ കമൽ ഹസ്സൻ ക്ളിയ്കിയതും രാധിക ഓർത്തു. ഇപ്പോഴും തന്നെ കാണുമ്പോൾ കമൽ ഹാസൻ ഇക്കാര്യം പറഞ്ഞു കളിയാകുമെന്നും രാധിക ഒരഭിഖത്തിൽ പറഞ്ഞു.
'ഒരു സീനിൽ കമൽഹാസനെ പിന്നിൽനിന്ന് കെട്ടിപ്പിടിക്കണം. ആ സീൻ എടുക്കാനുള്ള ശ്രമങ്ങളായി. എത്രയായിട്ടും എനിക്കതിന് കഴിയുന്നില്ല. ഒടുവിൽ സംവിധായകൻ ഷൂട്ട് നിർത്തിവെച്ചു, 'നിങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലേ' എന്ന് സംവിധാകയൻ ചോദിച്ചു. കമലും ഞാനും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന് വിശ്വാസമായില്ല. ഒടുവിൽ ശരീരദുർഗന്ധമാണോ കാരണമെന്ന സംശയമായി അദ്ദേഹത്തിന്. എവിടുന്നോ പെർഫ്യൂം കൊണ്ടുവന്ന്, കമൽഹാസന്റെ ദേഹം മുഴുവൻ സ്പ്രേ ചെയ്തു. എന്നിട്ടും എനിക്ക് ആ സീൻ ഷൂട്ട് ചെയ്യാൻ കഴിയുന്നില്ല'', ആ സീനിനുവേണ്ടി മാത്രം മണിക്കൂറുകളെടുത്തു.
ഒടുവിൽ ഞാൻ കാര്യം കമൽഹാസനോട് ഞാൻ തുറന്നു പറഞ്ഞു, 'നിങ്ങൾക്ക് നല്ല നിറമുണ്ട്. എന്റെ കൈകളാണെങ്കിൽ, എന്റെ മുഖത്തേക്കാൾ എത്രയോ ഇരുണ്ടതും. ഞാൻ പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുമ്പോൾ വളരെ മോശമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരുതവണ ഷൂട്ട് ചെയ്തപ്പോൾ എനിക്കത് അനുഭവപ്പെടുകയും ചെയ്തു. സ്ക്രീനിൽ കാണുമ്പോഴും മോശമായിരിക്കും. ഇതാണ് എന്റെ പ്രശ്നം'. ഇതുകേട്ട കമൽ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഒട്ടും ആശങ്ക വേണ്ട'.
ഒടുവിൽ എങ്ങനെയൊക്കെയോ ആ സീൻ ഷൂട്ട് ചെയ്തു. പക്ഷേ ആ ഷൂട്ടിങ്ങിനുശേഷം സ്വന്തം ചർമത്തിന്റെ നിറത്തിൽ സന്തോഷമായിരിക്കാൻ ഞാൻ പഠിച്ചു. നിറത്തേക്കാൾ കഴിവിനാണ് പ്രാധാന്യമെന്നും മനസ്സിലായി. പക്ഷേ ഇപ്പോഴും കമൽ എന്നെ കാണുമ്പോൾ കളിയാക്കും, 'ഓ, ഇവൾക്ക് നിറത്തിൽ അത്രയ്ക്ക് ശ്രദ്ധയുണ്ട്' എന്ന് പറയും,' രാധിക പറഞ്ഞു.
Content Highlights: Radhika discussed her experience during a scene with Kamal Haasan. She found it difficult to hug him because of her dark complexion. The revelation highlights personal challenges actors face on set.